കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജിയുടെ രക്തം ലേലത്തില്‍ വയ്ക്കുന്നു

  • By Aswathi
Google Oneindia Malayalam News

ലണ്ടന്‍: രാഷ്ട്ര പിതാവ് മഹാത്മഗാന്ധിയുടെ രക്തം ചൊവ്വാഴ്ച്ച ലണ്ടനില്‍ ലേലത്തിന് വയ്ക്കും. സുബേദാര്‍ പിപി നമ്പ്യാര്‍ സൂക്ഷിച്ചിരുന്ന മഹാത്മഗാന്ധിയുടെ രക്തത്തുള്ളിയടങ്ങിയ മൈക്രോസ്‌കോപ് സ്ലൈഡാണ് ലേലത്തിന് വയ്ക്കുന്നത്. ബിര്‍ല ഹൗസില്‍ ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ സുരക്ഷ ചുമതലയുണ്ടായിരുന്ന ആളാണ് സുബേദാര്‍ പിപി നമ്പ്യാര്‍.

ഗാന്ധിജി കഴുത്തില്‍ അണിഞ്ഞിരുന്ന ഷാളും അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ റെക്കോര്‍ഡിംങ് ശേഖരണങ്ങളും ഇതോടൊപ്പം ലേലം ചെയ്യുന്നുണ്ട്. സുബേദാര്‍ ഏറെക്കാലം കൈവശം വച്ചിരുന്ന രക്ത സാമ്പിള്‍ കൈമാറ്റം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ച് കേരളത്തിലെ പത്രങ്ങളില്‍ അദ്ദേഹം പരസ്യം നല്‍കിയിരുന്നു. പരസ്യം ശ്രദ്ധിക്കപ്പെട്ടതോടെ അദ്ധ്യാപകനായ ആന്റണി ചിറ്റാത്തുകര രക്തസാമ്പിള്‍ ഏറ്റെടുത്തു. തുടര്‍ന്ന് 20 വര്‍ഷങ്ങളായി ഇത് ആന്റണി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ആന്റണി രക്ത സാമ്പിള്‍ കൈമാറിയതോടെയാണ് ലണ്ടനിലുള്ള ലൂഡ്‌ലോ റേസ്‌കോഴ്‌സിലെ ലേലപ്പുരയിലെത്തിയത്. അതേസമയം ഗാന്ധി അനുയായികളുള്‍പ്പടെ പലരും ഗാന്ധിജിയുടെ രക്ത സാമ്പിളുള്‍പ്പടെയുള്ള വസ്തുക്കള്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതു കൊണ്ടു തന്നെ ലേലം തല്‍ക്കാലമായി വൈകിപ്പിക്കാനോ ലേലം വിളിച്ച് സര്‍ക്കാര്‍ തന്നെ ഈ വസ്തക്കള്‍ ഏറ്റെടുക്കാനോ ശ്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമണ്ട്.

English summary
Microscope slides bearing the blood of Mahatma Gandhi are sale in auction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X