സൗദി:ദൈവനിന്ദ നടത്തിയ പത്രത്തിനെതിരെ പുരോഹിതന്മാര്
സൗദി: ദൈവ നിന്ദ നടത്തിയതിനും ദൈവത്തെക്കാള്‍ മഹാനായി സൗദി രാജാവിനെ പുകഴ്ത്തി ലേഖനമെഴുതിയതിനും സൗദിയിലെ പ്രമുഖ ദിനപത്രത്തിന് മതമേലധികാരികളുടെ രൂക്ഷ വിമര്‍ശനം.
അറബിക് ഭാഷയിലുള്ള അല്‍ ജസീറ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ടാണ് വിവാദങ്ങള്‍ക്ക് വഴിതെളിക്കുന്നത്. 'കിങ് അബ്ദുള്ള, ദീര്‍ഘവീഷണം ഉള്ളവന്‍, തീരുമാനങ്ങള്‍ നടപ്പിലാക്കുന്നവന്‍ നാളെ എന്ത് എന്ന് തീരുമാനിക്കാന്‍ കഴിവുള്ളവന്‍ ' എന്ന പത്രത്തിന്റെ ദീര്‍ഘമായ തലക്കെട്ടാണ് വിവാദത്തിന് കരാണമായിരിക്കുന്നത്.
നാളെ എന്ത് എന്ന് തീരുമാനിക്കുന്നത് അള്ളാഹുവാണ് അല്ലാതെ അദ്ദേഹത്തിന്റെ സൃഷ്ടി മാത്രമായ രാജാവല്ല എന്നാണ് മത പുരോഹിതന്‍ മാര്‍ പറയുന്നത്. രാജാവിനെ പുകഴ്ത്തുക വഴി അള്ളാഹുവിനേയും പരിശുദ്ധമായ ഖുറാനേയും അപമാനിക്കുകയാണ് പത്രം ചെയ്തതെന്ന് ഷെയ്ഖ് സൗദി അല്‍ ഷരീം (മക്കയിലെ മതപണ്ഡിതന്‍) പറഞ്ഞു.
പത്രത്തെ ബഹിഷ്‌ക്കരിക്കണമെന്നും ശിക്ഷാനടപടികള്‍ നല്‍കണമെന്നും ദൈവ ദൂഷ്യം നടത്തുന്നത് പൊറുക്കാന്‍ പറ്റില്ലെന്നും മറ്റൊരു മത പുരോഹിതന്‍ പറഞ്ഞു.
ഇസ്ലാം മതത്തെപ്പറ്റിയും അതിന്റെ അന്തസത്തയെപ്പറ്റിയും അഞ്ജതയുള്ളവരാണ് ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തകരെന്ന് സൗദി ഇസ്ലാമിക്ക് സര്‍വ്വകലാശാലയിലെ അധ്യാപകനായ ഷെയ്ഖ് റിയാദ് അല്‍ മസ്സിമീരി പറഞ്ഞു.
നമ്മുടെ മതത്തെ അപമാനിക്കുന്ന ഇത്തരം എഴുത്തുകാര്‍ക്കെതിരെ ഭരണകൂടം നടപടിയെടുത്തില്ലെങ്കില്‍ സമൂഹം അവര്‍ക്കെതിരെ എങ്ങനെ പ്രതികരിയ്ക്കും എന്ന് പറയാന്‍ സാധിക്കില്ലെന്ന് സൗദി ഇസ്ലാമിക്ക് സൊസൈറ്റി അംഗമായ ഇബ്രാഹിം ബുഖാരി പറഞ്ഞു.
ദൈവത്തിന് മാത്രമേ ഭാവി എന്തെന്ന് പ്രവചിക്കാന്‍ കഴിയൂ എന്ന് ഷെയ്ഖ് സലേഹ് അല്‍ ഫൗസാന്‍ പറഞ്ഞു.












Click it and Unblock the Notifications