കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖാലിദ് മുജാഹിദിന്റെ വക്കീലിനും അടി

Google Oneindia Malayalam News

Khalid
ഫൈസാബാദ്: ഉത്തര്‍പ്രദേശിലെ ബോംബ് സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട കേസിലെ കുറ്റാരോപിതനായ ഖാലിദ് മുജാഹിദിനുവേണ്ടി ഹാജരായ അഭിഭാഷകന് ക്രൂരമായ മര്‍ദ്ദനം. മുഹമ്മദ് സലീം എന്ന അഭിഭാഷകനെ 50ഓളം വരുന്ന വക്കീലന്മാര്‍ തന്നെയാണ് മര്‍ദ്ദിച്ചത്. ഖാലിദ് മുജാഹിദ് തീര്‍ത്തും ദുരൂഹമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഖാലിദ് അടക്കമുള്ള പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്ന മറ്റ് മൂന്നു അഭിഭാഷകരുടെ കാര്യാലയത്തിനുനേരെയും ആക്രമണമുണ്ടായി.

ഫൈസാബാദില്‍ നിന്നും ലഖ്‌നോവിലേക്ക് കൊണ്ടു പോകുന്ന വഴിയ്ക്കാണ് ഖാലിദ് മരിച്ചത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. അടുത്ത ബന്ധുവായ സഹീര്‍ അലം ഫലാഹിയുടെ പരാതി പ്രകാരം മുന്‍ ഡിജിപി വിക്രം സിങ്, എഡിജി ബ്രിജ്‌ലാല്‍ എന്നിവരടക്കം 42 പോലിസുകാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഖാലിദിന് അകമ്പടി പോയ ഒമ്പത് പൊലീസുകാരെ സസ്‌പെന്റ് ചെയ്യാന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉത്തരവിട്ടിട്ടുണ്ട്.

2007ലെ സ്‌ഫോടനപരമ്പര കേസുമായി ബന്ധപ്പെട്ടാണ് ഖാലിദ് പിടിയിലാകുന്നത്. കേസിലെ മറ്റു പ്രതികള്‍ക്കൊപ്പമാണ് ഖാലിദിനെ ലഖ്‌നൊ ജയിലില്‍ നിന്നും ഫൈസാബാദ് കോടതിയിലേക്ക് കൊണ്ടുപോയത്. തിരിച്ചുവരുമ്പോള്‍ ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവാവിന്റെ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടിരുന്നു.

English summary
One of the advocates defending four UP serial blasts accused, including Khalid Mujahid, was on Tuesday beaten up by a group of around 50 lawyers allegedly owing allegiance to right-wing groups in court premises in Faizabad. T
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X