കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എന്‍ഡിപിക്കെതിരെ ആലപ്പുഴ ഡിസിസി

  • By Aswathi
Google Oneindia Malayalam News

Vellapally Nateshan
ആലപ്പുഴ: എസ്എന്‍ഡിപിക്കെതിരെ ആലപ്പുഴ ഡിസിസി പാസാക്കിയ പ്രമേയത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രസിഡന്റ് എംഎ ഷുക്കൂര്‍. ഇതോടെ ചൊവ്വാഴ്ച്ച നടക്കാനിരിക്കുന്ന എസ്എന്‍ഡിപി അടിയന്തര ബോര്‍ഡ് യോഗത്തില്‍ യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് ലഭിച്ച പദവികളെല്ലാം തിരിച്ചു നല്‍കാന്‍ തീരുമാനിക്കും. ചേര്‍ത്തലയില്‍ നടക്കുന്ന യോഗത്തില്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സമുദായ നേതാക്കള്‍ക്കെതിരെ ആലപ്പുഴ ഡിസിസിയുടെ പ്രമേയത്തിന്റെ പശ്ചാത്തലത്തിലാണിത്.

നാണവും മാനവും ഉണ്ടെങ്കില്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച സ്ഥാനങ്ങള്‍ എസ്എന്‍ഡിപി യോഗം തിരിച്ചു നല്‍കണമെന്നാണ് ഷുക്കൂര്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വിമര്‍ശിക്കുന്നത് വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും അവസാനിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ചെന്നിത്തല തെക്ക് വടക്ക് നടക്കുകയാണെന്ന് പറയാന്‍ സമുദായ നേതാക്കള്‍ക്ക് എന്തവകാശമാണുള്ളതെന്ന് ഷുക്കൂര്‍ ചോദിച്ചു.

വെള്ളാപ്പള്ളി കള്ള് കച്ചവടം നടത്തിയ കാലത്തും സുകുമാരന്‍ നായര്‍ ഗുമസ്തപ്പണി ചെയ്തിരുന്ന കാലത്തുമെല്ലാം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരള രാഷ്ട്രീടത്തില്‍ നിര്‍ണായക ചുമതല വഹിച്ച വ്യക്തികളാണെന്ന് ഒര്‍മ്മിപ്പിക്കുക മാത്രമാണ് തന്‍ ചെയ്യുന്നതെന്ന് ഷുക്കൂര്‍ പറഞ്ഞു. സമുദായ സംഘടനകളോട് ബഹുമാനം മാത്രമാണുള്ളതെന്നും നവോത്ഥാന സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെ ഇത്തരം സമീപനങ്ങളെ മാത്രമാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Alappuzha DCC president AM Shukkoor slammed against SNDP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X