കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകനെ മന്ത്രിയാക്കാന്‍ പിള്ള മുഖ്യന് കത്ത് നല്‍കി

  • By Aswathi
Google Oneindia Malayalam News

R balakrishna pillai& KB Ganesh Kumar
തിരുവനന്തപുരം: മകനെ വീണ്ടും മന്ത്രിയാക്കാന്‍ പിള്ള രണ്ടാമത്തെ കരുവും നീക്കി കഴിഞ്ഞു. മകന്‍ കെബി ഗണേഷ് കുമാറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. തിങ്കളാഴ്ച്ച രാവിലെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ നേരിട്ട് ചെന്നു കണ്ട് ഔദ്യോഗികമായി തന്നെയാണ് പിള്ള കത്തു നല്‍കിയത്.

പാര്‍ട്ടിക്ക് വിധോയനാകാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഗണേഷിന് മന്ത്രിസ്ഥാനം തിരിച്ചു നല്‍കണമെന്നാണ് പിള്ളയുടെ ആവശ്യം. ഗണേഷ് കുമാറിന് നിലവില്‍ കേസുകളൊന്നും ഇല്ലാത്ത്തു കൊണ്ട് മന്ത്രിയാക്കാതിരിക്കാനുള്ള സാഹചര്യമൊന്നും ഇപ്പോള്‍ ഇല്ലെന്നും നടപടിക്രമങ്ങള്‍ മാത്രമാണുള്ളതെന്നും പിള്ളയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസ്ഥാനം തിരികെ നല്‍കുന്ന കാര്യത്തില്‍ യുഡിഎഫ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതിന്റെ ഭാഗമായാണ് കത്ത് ഔദ്യോഗികമായി നല്‍കിയത്.

അതേ സമയം മന്ത്രിസ്ഥാനം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട് എല്ലാം ബുധനാഴ്ച്ച പറയാം എന്നു മാത്രമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. അച്ഛന്റെയും മകന്റെയും സൗന്ദര്യ പിണക്കത്തിനും ഇണക്കത്തിനും മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണല്ലോ. ഒന്നര വര്‍ഷം മുമ്പ് ഇതേ പോലൊരു കത്ത് പിള്ള മുഖ്യമന്ത്രിക്ക് നല്‍കിയത് മകന്റെ രാജി ആവശ്യപ്പെട്ടു കൊണ്ടായിരുന്നു.രണ്ടു മൂന്ന് ആഴ്ച്ചകള്‍ക്കു ശേഷം ഇതാ വീണ്ടുമൊരു കത്ത്.

കഴിഞ്ഞ ദിവസം, ഗണേഷിന് മന്ത്രി സ്ഥാനം തിരികെ നല്‍കുന്നില്ലെങ്കില്‍ തനിക്ക് തരാമെന്നേറ്റ ചെയര്‍മാന്‍ സ്ഥാനം വേണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു പിള്ളയുടെ ആദ്യത്തെ അമ്പ്. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പാവം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ് ഇത്തരം രാഷ്ട്രീയ കോപ്രായങ്ങളെന്ന് ചിലര്‍ക്കെങ്കിലും തോന്നിയല്‍ തെറ്റു പറയാനും കഴിയില്ലല്ലോ.

English summary
R Balakrishna Pillai met Chief Minister Oommen Chandy and asked him to take back the lone MLA of the party K B Ganesh Kumar into the cabinet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X