കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയെരക്ഷിക്കാന്‍ 19വര്‍ഷം മകന്‍ കാത്തിരുന്നു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: പതിനായിരം രൂപ പിഴ അടയ്ക്കാന്‍ കഴിയാതെ 19 വര്‍ഷം ജയിലില്‍ കഴിഞ്ഞ സ്ത്രീയെ, ജയിലില്‍ വച്ച് അവര്‍ പ്രസവിച്ച മകന്‍ പിഴയടച്ച്പുറത്തിറക്കി.

കനയ്യ എന്ന യുവാവിന്‍റെ മനസില്‍ അമ്മ എന്നത് ജയിലഴികള്‍ക്കപ്പുറം കണ്ട വെറും ഓര്‍മ്മമാത്രമായിരുന്നില്ല. അതിനുമപ്പുറം ജീവിക്കാനുള്ള പ്രചോദനമായിരുന്നു.

കൊലപാതകുറ്റത്തിനാണ് കനയ്യയുടെ അമ്മയെ ശിക്ഷിക്കുന്നതും അവര്‍ ജയിലഴികള്‍ക്കുള്ളിലാകുന്നതും. പതിനായിരം രൂപ പിഴ അടച്ചാല്‍മാത്രമേ വിജയകുമാരി എന്ന കാണ്‍പൂര്‍ സ്വദേശിയ്ക്ക് ജയില്‍ മോചിതയായാകാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഭര്‍ത്താവ് ഉള്‍പപ്‌ടെ ആരും പണം നല്‍കുകയോ വിജയകുമാരിയെ സഹായിക്കുകയോ ചെയ്തില്ല.

ജയിലില്‍ എത്തുമ്പോള്‍ വിജയകുമാരി ഗര്‍ഭിണി ആയിരുന്നു. നാലുമാസങ്ങള്‍ക്ക് ശേഷം അവര്‍ കനയ്യയ്ക് ജന്മം നല്‍കി. എന്നാല്‍ കുഞ്ഞിനെ അമ്മയുടെ അടുത്ത് നിന്നും ജുവൈല്‍ ഹോമിലേക്ക് മാറ്റി. പിന്നീട് അമ്മയും മകനും പരസ്പരം അധികം കണ്ടിട്ടില്ല. ചെറുപ്പത്തിലെന്നോ എടുത്ത മകന്റെ ബ്ളാക്ക് ആന്റ് ബൈറ്റ് നിറത്തിലുള്ള ഫോട്ടോ എന്നും അമ്മ തന്നോടൊ്പപം സൂക്ഷിച്ചു.

ജുവനൈല്‍ ഹോമുകളിലും മറ്റുമായി ജീവിതം തള്ളിനീക്കിയ കണ്‍ഹയ്യയുടെ മനസില്‍ അമ്മ ഒരു സ്വപ്നമായി വളര്‍ന്നു. അഴികള്‍ക്കപ്പറം വെളുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് നിമിഷനേരം കൊണ്ട് തന്നെ കണ്ട് മറഞ്ഞ് പോകുന്ന അമ്മയെ മകന്‍ തീവ്രമായി സ്‌നേഹിയ്ക്കാന്‍ തുടങ്ങി.

പലവര്‍ണങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞ് അമ്മയുടെ കൈ പിടിച്ച് നടക്കുന്നത് അവന്‍ മനസ്സിലോര്‍ക്കുമായിരുന്നു. അമ്മയെ ഓര്‍മ്മവരുന്പോഴെല്ലാം കുഞ്ഞ് കനയ്യ ആരും കാണാതെ കരയുമായിരുന്നു. പക്ഷേ അന്നൊന്നും പതിനായിരം രൂപ പഴ അടയ്ക്കാന്‍ കഴിയാതെയാണ് അമ്മ ജയിലില്‍ കഴിയുന്നത് എന്ന് കനയ്യയ്ക്ക് അറിയില്ലായിരുന്നു.

ആ സത്യം അറിഞ്ഞത് മുതല്‍ എങ്ങനെയും പണം അടച്ച് അമ്മയെ പുറത്തിറക്കണമെന്ന് കനയ്യ തീരുമാനിച്ചു. 18 വയസ്സ് പൂര്‍ത്തിയാക്കിയപ്പോള്‍ കനയ്യയെ ജൂവനൈല്‍ ഹോമില്‍ നിന്നും ഒരു തുണിമില്ലിലെ ജോലിക്ക് പറഞ്ഞ് വിട്ടു. അവിടെ നിന്നും ലഭിച്ച ശമ്പളം കൂട്ടിവച്ച് അമ്മയെ പുറത്തിറക്കാനുള്ള തുക മകന്‍ കണ്ടെത്തി!

പിന്നീട് വക്കീലിന കാണുകയും അമ്മയെ പുറത്തിറക്കുകയും ചെയതു. ഇന്ന വിജയകുമാരി എന്ന അമ്മയുടെ ലോകം തന്റെ മകനാണ്. മാതാപിതാക്കളെ വൃദ്ധസദനത്തിലെ ഇരുട്ടറകളിലേക്ക് തള്ളി അവര്‍ക്ക് സ്‌നേഹം നിഷേധിക്കുന്ന മക്കള്‍ക്ക് ഒരിയ്ക്കലും അംഗീകരിക്കാന്‍ കഴിയാത്ത സത്യമാണ് കനയ്യ എന്ന യുവാവ്.

English summary
She was granted bail on appeal but she did not have the 10,000 rupees ($180; £119) she needed to post bail. Her husband abandoned her and no-one else came forward to help her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X