പരസ്യ കമ്പനിയുടെ മറവില്‍ പെണ്‍വാണിഭം

അസമയത്തും മറ്റും ആളുകള്‍ വന്നു പോവുന്നതിനെ തുടര്‍ന്ന് റസിഡന്‍സ് അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്ന സ്ഥാപനത്തില്‍ ഇടപാടുകാര്‍ എത്തിയപ്പോള്‍ കെട്ടിടം വളഞ്ഞ് പിടികൂടുകയായിരുന്നു. പ്രതികളില്‍ നിന്ന് നാല്‍പതിനായിരം രൂപയും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഇടപാടുകാര്‍ എത്തി എന്നു കരുതുന്ന ബൊലേറോ ജീപ്പും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സ്ഥാപന ഉടമ ഇടപ്പള്ളി സ്വദേശി ജോസഫ്, തൃപ്പൂണിത്തറ സ്വദേശി രാജിയെന്ന രശ്മി, ഇടപാടുകാരായ സണ്ണി, ജിജോ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇവര്‍ പരസ്യ കമ്പനിയുടെ മറവില്‍ പെണ്‍വാണിഭം നടത്തി വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാര്‍ത്ത പുറത്തറിഞ്ഞതോടെ നാട്ടുകാരുടെ വന്‍ സംഘമാണ് പരസ്യകമ്പനിക്കു മുന്നില്‍ തടിച്ചു കൂടിയത്.












Click it and Unblock the Notifications