കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപ താഴേക്ക്; പെട്രോളിനും ഡീസലിനും വില കൂടും

Google Oneindia Malayalam News

petrole
ദില്ലി: പെട്രോളിനും ഡീസലിനും ജൂണ്‍ ഒന്ന് മുതല്‍ വില കൂടും. എണ്ണക്കമ്പനികളാണ് ഇക്കാര്യം അറിയിച്ചത്. പെട്രോളിന് ലിറ്ററിന് ഒരുരൂപ വര്‍ദ്ധിപ്പിക്കാനാണ് നീക്കം. ഞായറാഴ്ച എണ്ണക്കമ്പനികളുടെ പ്രതിനിധികള്‍ യോഗം ചേരുന്നുണ്ട്.

അവലോകനയോഗത്തിലായിരിക്കും ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുക. പെട്രോളിന് ഒരു രൂപയും ഡീസലിന് 45 ലിറ്ററിന് വര്‍ദ്ധിക്കും. രൂപയുടെ മൂല്യം കുറഞ്ഞ സാഹചര്യത്തിലാണ് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്.

അന്താരാഷ്ട്ര വിപമിയില്‍ പെട്രോളിന് വില കുറഞ്ഞിട്ടുണ്ട്. എന്നാലും രൂപയുടെ മൂല്യം കഴിഞ്ഞ പത്ത് മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍. മാര്‍ച്ച് ഒന്നിനായിരുന്നു അവസാനമായി പെട്രോള്‍ വില കൂട്ടിയത്. കൂട്ടിയ നിരക്കുകകള്‍ ജൂണ്‍ ഒന്നിന് നിലവില്‍ വരും.

കഴിഞ്ഞ ജനവരിയിലാണ് ഡീസലിന്റെ വില നിയന്ത്രണവും കേന്ദ്രസര്‍ക്കാര്‍ നീക്കിയത്. ഡീസല്‍ വിലയില്‍ സമയബന്ധിതമായി വര്‍ധന വരുത്താനാണ് കമ്പനികള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്. പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ 2010 ല്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരുന്നു.

English summary
Petrol prices may be hiked by up to Re 1 a liter this week as the rupee hit a 10-month low making oil imports costlier.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X