കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവരാവകാശത്തിന് കീഴില്‍ രാഷ്ട്രീയ പാര്‍ട്ടികളും

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ആറ് ആഴ്ചയ്ക്കകം വിവരാവകാശ കമ്മീഷണര്‍മാരെ നിയമിക്കണമെന്ന് വിവരാവകാശ കമ്മീഷന്‍ അറിയിച്ചു. മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും വിവരാവകാശത്തിന്റെ പരിധിയില്‍ വരുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെ സുതാര്യത ഉറപ്പുവരുത്താനാണ് പുതിയ നടപടി.

വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതോടെ രാഷ്ട്രീയപാര്‍ട്ടികളുടെ വരവും ചെലവും പൊതുജനങ്ങള്‍ക്കും അറിയാന്‍ സാധിക്കും. രേഖാമൂലം ആവശ്യപ്പെട്ടാല്‍ ആര്‍ക്കും ഈ കണക്കുകള്‍ ലഭ്യമാകും. പ്രതിപക്ഷ കക്ഷികളായ ബി ജെ പി, സി പി എം തുടങ്ങിയ പാര്‍ട്ടികള്‍ ആ ആവശ്യത്തെ നേരത്തെ എതിര്‍ത്തിരുന്നു.

india

എന്നാല്‍ സി പി എമ്മിന്റെ നയത്തിന് വിരുദ്ധമായി സി പി ഐ ഇതിനെ അനുകൂലിക്കുന്ന പാര്‍ട്ടിയാണ്. പൊതുസ്ഥാപനമായ രാഷ്ട്രീയപാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന് കീഴില്‍ വരണമെന്നാണ് സി പി ഐയുടെ നിലപാട്.

രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണം എന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, അഗര്‍വാള്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിച്ചാണ് വിവരാവകാശ കമ്മീഷന്‍ ഉത്തരവ്. നികുതി ഇളവ്, ഓഫീസ് കെട്ടിടത്തിന് സ്ഥലം മുതലായ ആനുകൂല്യങ്ങള്‍ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

English summary
Political parties are public authorities under section 2(h) of the RTI Act.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X