Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാനല്‍ റിപ്പോര്‍ട്ടറെ പൊലീസ് മര്‍ദ്ദിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപകല്‍ മാധ്യമപ്രവര്‍ത്തകനു നേരെ പൊലീസിന്റെ അതിക്രമം. കേരള വിഷന്‍ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ വി വിനീഷിനാണ് പൊലീസിന്റെ ക്രൂരമര്‍ദ്ദനം ഏറ്റത്.പൊലിസിന്റെ അതിക്രമം മൊബൈലില്‍ പകര്‍ത്തുന്നതിനിടെയാണ് മര്‍ദ്ദനം. 2013 ജൂണ്‍ 9 ന് ഉച്ചയ്ക്ക് 1.30 ന് തിരുവനന്തപുരം കനകക്കുന്നിന് സമീപം വച്ചാണ് പൊലീസ് വിനീഷിനെ കൈയ്യേറ്റം ചെയ്തത്.

Indian-Media

സുഹൃത്തിന്റെ വിവാഹത്തില്‍പങ്കെടുത്ത ശേഷം കനകക്കുന്നില്‍ എത്തിയതായിരുന്നു വിനീഷും സുഹൃത്തുക്കളും. . ഈ സമയത്താണ് റോഡില്‍ വച്ച് പൊലീസുകാരന്‍ സ്വാകാര്യ ബസ്‌ഡ്രൈവറോട് യാത്രക്കാര്‍ നോക്കി നില്‍ക്കെ മോശമായി പെരുമാറിയത്.

നിറയെ യാത്രക്കാരുമായി വന്ന ബസ് പൊലീസ് തടയുകയും ഡ്രൈവറെ ബസില്‍ നിന്ന് വലിച്ചിറക്കുകയും ചെയ്തു. പൊതുസ്ഥലത്ത് വച്ച് പൊലീസിന്റെ അസഭ്യവര്‍ഷം അതിരുകടക്കുന്നതായി തോന്നിയപ്പോഴാണ് വിനീഷ് ഈ സംഭവം തന്റെ മൊബൈലില്‍ പകര്‍ത്താന്‍ശ്രമിച്ചത്. എന്നാല്‍ ഉടന്‍ തന്നെ പൊലീസ് വിനീഷിന് നേരെ തിരിയുകയും മര്‍ദ്ദിക്കുകയും ചെയ്തു.

തങ്ങള്‍ മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞിട്ടും പൊലീസ് കേട്ടതായിപ്പോലും നടിച്ചില്ല. ഇതിനിടയില്‍ സംഭവസ്ഥലത്ത് എത്തിയ മറ്റൊരു പൊലീസ് വാഹനത്തില്‍ വിനീഷിനെ വലിച്ചിഴച്ച് കയറ്റുകയായിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുംവഴിയും ഇയാളെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചു.കനകക്കുന്ന് മുതല്‍ മ്യൂസിയെ പൊലീസ് സ്റ്റേഷന്‍ വരെയുള്ള ദൂരം 50 മീറ്റോളം മാത്രമുള്ളപ്പോള്‍ നഗരം മുഴുവന്‍ വിനീഷുമായി ചുറ്റുകയായിരുന്നു പൊലീസ്. ഈ സമയമെല്ലാം അതിക്രൂരമായി ഇയാളെ മര്‍ദ്ദിച്ചു.

വിനീഷിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ദീപക് പോള്‍(മാതൃഭൂമി ന്യൂസ് തിരുവനന്തപുരം), ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍മാരായ അനന്തു, സുജിത്ത്, അന്‍സീര്‍ (മംഗളം) എന്നിവരും ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ വിവരം അറിയിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവര്‍ക്ക് നേരെയും പൊലീസിന്റെ അക്രമം ഉണ്ടായി. ക്യാമറകള്‍ പിടിച്ചുവാങ്ങാനും മറ്റും ശ്രമിച്ചു.പൊലീസ് സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സമയോചിതമായ ഇടപെടലുകള്‍ കൊണ്ട് മാത്രമാണ് പരുക്കേറ്റ മാധ്യമപ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിയ്ക്കാന്‍ കഴിഞ്ഞത്. സംഭവത്തെത്തുടര്‍ന്ന് രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.വിനീഷിനെ പരുക്കുകളോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാള്‍ ഇപ്പോഴും ചികിത്സയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+