മുന്‍ കേന്ദ്രമന്ത്രി വിസി ശുക്ല അന്തരിച്ചു

റായ്പൂരില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്ക് ദില്ലിയിലെത്തിച്ച ശുക്ലയുടെ ആരോഗ്യ നിലയില്‍ കഴിഞ്ഞ ആഴ്ച നേരീയ പുരോഗതി ഉണ്ടായിരുന്നു. എങ്കിലും ജീവന്‍ രക്ഷാഉപാധികളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതോടെ മരണം സംഭവിക്കുകയായിരുന്നു.
ഒമ്പതു തവണ ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട വിസി ശുക്ല 1957 ലാണ് ആദ്യമായി ലോകസഭയില്‍ എത്തുന്നത്. 1966 ലെ ഇന്ദിരാഗാന്ധി മന്ത്രി സഭയിലെ അംഗമായിരുന്ന ശുക്ല അടിയന്തരാവസ്ഥാ കാലത്ത് വാര്‍ത്താ വിതരണ മന്ത്രിയുമായിരുന്നു. ആഭ്യന്തരം, ധനം, പ്രതിരോധം, സിവില്‍ സപ്ലൈസ്, ജല വിഭവം തുടങ്ങി ഒട്ടേറെ സുപ്രധാന വകുപ്പുകള്‍ കെകാര്യം ചെയ്തിരുന്നു.
മകന്‍ രവിശങ്കര്‍ ശുക്ല മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയാണ്. സഹോദരന്‍ ശ്യാംചരണ്‍ ശുക്ലയും മധ്യപ്രദേശ് മുഖ്യ മന്ത്രിയായിരുന്നു. ഛത്തീസ്ഡഗിന്റെ രൂപീകരണത്തിനുള്‍പ്പടെ വിസി ശുക്ല നിര്‍ണായ പങ്ക് വഹിച്ചിട്ടുണ്ട്.












Click it and Unblock the Notifications