കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ ഏറ്റവും മോശമായ 25 രാജ്യങ്ങളില്‍ ഇന്ത്യയും

  • By Meera Balan
Google Oneindia Malayalam News

മുംബൈ: മനുഷ്യന് സമാധാനപരമായി ജീവിക്കാന്‍ കഴിയുന്ന രാജ്യങ്ങളെപ്പറ്റി ഗ്‌ളോബല്‍ പീസ് ഇന്‍ഡക്‌സ് (GPI) നടത്തിയ പഠനത്തില്‍ ഏറ്റവും മോശപ്പെട്ട 25 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ദിനം പ്രതി അക്രമങ്ങളില്‍ ഇന്ത്യയില്‍ രണ്ട് പേര്‍ വീതം കൊല്ലപ്പെടുന്നുവെന്നും 2012 ല്‍ രാജ്യത്തിനകത്ത് നടന്ന അക്രമങ്ങളില്‍ മാത്രം 799 പേര്‍ കൊല്ലപ്പെട്ടു എന്നുമാണ് സംഘടനയുവടെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

Violence

162 രാജ്യങ്ങളെ തെരഞ്ഞെടുത്ത് നടത്തിയപഠനത്തില്‍ 141മതാണ് ഇന്ത്യുടെ സ്ഥാനം. തൊട്ടു പിന്നിലായി പാകിസ്താനും അഫ്ഗാനിസ്ഥാനും ഉണ്ട്. ഐസ് ലന്റ് ആണ് ഏറ്റവും സമാധാനമുള്ള രാജ്യം. മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളാണ് ഏറ്റവും മോശപ്പെട്ട രാജ്യങ്ങള്‍. 2013 ജൂണ്‍ 11 നാണ് GPI പഠനറിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

2012 ല്‍ രാജ്യത്ത് നടന്ന അക്രമങ്ങളാണ് ഇന്ത്യയെ മോശപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണമായത്. കാശ്മീരില്‍ നടക്കുന്ന അക്രമങ്ങള്‍, മോവോയിസ്റ്റ് അക്രമങ്ങള്‍, തീവ്രവാദം, ആഭ്യന്തര അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ എന്നിവയാണ് ഇന്ത്യയുടെ സ്ഥാനം അവസാനമാക്കിയത്. പഠനം നടത്തിനയ സ്റ്റീവ് കില്ലേലിയ ( ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്റ് പീസ്) പറയുന്നത് ഇന്ത്യയിലെ അക്രമങ്ങള്‍ ക്രമാധീതമാണമെന്നും നിയന്ത്രണ വിധേയമല്ലെന്നുമാണ്.

എന്നാല്‍ അക്രമങ്ങളിനല്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഇന്ത്യയില്‍ കുറഞ്ഞ് വരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആറുവര്‍ഷത്തിനിനടയ്ക്ക് നിരവധി ആഭ്യന്തര കാലപങ്ങള്‍ ലോകത്തെ വിവിധ രാജ്യങ്ങളിനല്‍ ഉണ്ടായി. സമാധാനം അഞ്ച് ശതമാനം കുറഞ്ഞു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചതും ആഭ്യന്തരയുദ്ധങ്ങള്‍ ഉണ്ടായതും ലോകസമാധാനത്തെ നശിപ്പിച്ചു.

English summary
The Global Peace Index (GPI) 2013, which was released on Tuesday, has ranked India among the 25 least peaceful nations to live in. The country was placed 141 among 162 nations, having lost more than two lives a day — or a staggering 799 persons — to internal conflicts in 2012.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X