Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളാര്‍ തട്ടിപ്പില്‍ നടി ശാലുവിനും പങ്കെന്ന് മൊഴി

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ സിനിമാ, സീരിയല്‍ നടി ശാലു മേനോനും പങ്കുണ്ടെന്ന് തട്ടിപ്പിനിരയായവരുടെ മൊഴി. സോളാര്‍ തട്ടിപ്പു കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ രക്ഷപ്പെട്ട ദിവസം ശാലുവും ഒപ്പം ഉണ്ടായിരുന്നെന്നും സരിത പിടിയിലായ ദിവസം തൃശ്ശൂരില്‍ ബിജുവിനൊപ്പം നടിയും അമ്മയും എത്തിയിരുന്നെന്നും പൊലീസ് പറയുന്നു.

ശാലുവിനെ ബിജു രാധാകൃഷ്ണന്‍ പരിചയപ്പെടുത്തിയത് കമ്പനി എക്‌സിക്യുട്ടീവ് ഡയറക്ടാരായിട്ടാണെന്നും ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും തട്ടിപ്പിനിരയായവര്‍ പൊലീസിന് മൊഴി നല്‍കി. കമ്പനിയിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്തതിലും ശാലു മേനോന് നിര്‍ണായക പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

Shalu Menon

അതേ സമയം വെബ് സൈറ്റുകളില്‍ നല്‍കിയ ടീം സോളാര്‍ സ്ഥാപനത്തിന്റെ ദില്ലിയിലെ ഹെഡ് ഓഫീസ് വിലാസം വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ദില്ലിയിലെ മയൂര്‍ വിഹാസ് ത്രീയില്‍ പത്താം നമ്പര്‍ കെട്ടിടമാണ് ടീം സോളാറിന്റെ ഹെഡ് ഓഫീസായി സൈറ്റുകളില്‍ നല്‍കിയിരുക്കുന്ന വിലാസം. എന്നാല്‍ മലയാളികളടക്കമുള്ള നാട്ടുകാര്‍ക്ക് ഈ സ്ഥാപനത്തെ കുറിച്ച് കേട്ട്‌കേള്‍വി പോലും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസിലെ മുഖ്യപ്രതികളായ ദമ്പതിമാരില്‍, സരിതയ്‌ക്കെതിരെ എലത്തൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. തമിഴ്‌നാട്ടിലേക്ക് നാട് കടന്നതായി സൂചനയുള്ള ബിജുവിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. സോളാര്‍ ഡീലര്‍ഷിപ്പ് വാഗ്ദാനം നല്‍കി ജനങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് ഇരുവര്‍ക്കെതിരെയുമുള്ള കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+