Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗം ചെയ്ത അച്ഛനെ 18 കാരി കഴുത്തറുത്ത് കൊന്നു

rape
പോര്‍ട്ട് മോസ്ബി: തന്നെ ബലാത്സംഗം ചെയ്ത അച്ഛനെ 18 കാരി കഴുത്തറുത്ത് കൊലപ്പെടുത്തി. പാപ്പുവ ന്യൂ ഗിനിയയിലാണ് സംഭവം. വീട്ടിലെ മറ്റുളളവരെല്ലാം ബന്ധുവീട്ടില്‍ പോയ തക്കം നോക്കിയാണ് 18 കാരിയെ അച്ഛന്‍ പീഡിപ്പിച്ചത്. കുറേനേരത്തിന് ശേഷം വീണ്ടും പീഡിപ്പിക്കാനായി അടുത്തുവന്നപ്പോഴാണ് ചെടി വെട്ടുന്ന കത്തിയെടുത്ത് യുവതി അച്ഛന്റെ തല വെട്ടിയത്.

കൊല്ലപ്പെട്ട ആള്‍ക്ക് 40 വയസ്സില്‍ കൂടുതലുണ്ട്. മൂന്ന് മക്കളാണ് ഇയാള്‍ക്കുള്ളത്. ഭാര്യയും മറ്റ് രണ്ട് മക്കളും ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നത്രെ. രാത്രിയില്‍ ഇയാള്‍ മകളുടെ മുറിയിലെത്തി പീഡിപ്പിച്ചു. രാവിലെ വീണ്ടും മകളെ പീഡിപ്പിക്കാനുളള ശ്രമത്തിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

കൊല നടത്തിയ ശേഷം പെണ്‍കുട്ടി തന്നെയാണ് സാമുദായിക നേതാക്കളുടെ അരികിലെത്തി വിവരം പറഞ്ഞത്. ഇവരില്‍ ചിലര്‍ വീട്ടിലെത്തി പെണ്‍കുട്ടിയുടെ അച്ഛന്റെ തലയറ്റ നിലയിലുള്ള മൃതശരീരം കണ്ടു. പെണ്‍കുട്ടിയെ പോലീസിനു വിട്ടുകൊടുക്കാന്‍ ഇവിടത്തെ സമുദായ നേതാക്കള്‍ തയ്യാറായിട്ടില്ല. ഇയാള്‍ കൊല്ലപ്പെടേണ്ട ആളാണെന്നാണ് ഇവരുടെ വാദം.

ദരിദ്ര രാജ്യമായ പാപ്പുവ ന്യൂഗിനിയയില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും മാതാപിതാക്കളുടെ പിന്തുണയോടെയുള്ള ബാലവേശ്യാവൃത്തിയും വ്യാപകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+