സോണിയാജി പറഞ്ഞാല്‍ കേന്ദ്രമന്ത്രി ചൂലുമെടുക്കും

ഛത്തീസ്ഗഡ് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡണ്ടായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മഹന്ത്. കേന്ദ്രമന്ത്രി പദവിയോടൊപ്പം സംസ്ഥാനത്തെ പാര്‍ട്ടി കാര്യങ്ങളും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുമോ എന്ന ചോദ്യത്തിനാണ് സോണിയാജിയോടുള്ള ഭക്തി ഒഴുക്കി മന്ത്രി മറുപടി പറഞ്ഞത്.
സോണിയാ ഗാന്ധിക്ക് തന്നില്‍ വിശ്വാസമുളളതുകൊണ്ടാണ് ഇത്തരമൊരു ഉത്തരവാദിത്തം തന്നെ ഏല്‍പ്പിച്ചത് എന്നും മഹന്ത് പറഞ്ഞു. മഹന്തിന്റെ മുന്‍ഗാമിയായ നന്ദകുമാര്‍ പട്ടേലിനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.
എന്തായാലും നെഹ്‌റുകുംബത്തിലെ നേതാക്കള്‍ക്ക് വേണ്ടി ചൂലെടുക്കാന്‍ തയ്യാറാകുന്ന കിങ്കരന്മാര്‍ ഇതാദ്യമായൊന്നുമല്ല ഇന്ത്യയില്‍ ഉന്നത സ്ഥാനങ്ങളില്‍ വരുന്നത്. രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയില്‍ സിംഗ് ഇന്ദിരാഗാന്ധിയോടുള്ള തന്റെ ഭക്തി വെളിവാക്കാന്‍ വേണ്ടി സമാനമായ പ്രയോഗം നടത്തിയിട്ടുണ്ട്. ഇന്ദിരാഗാന്ധി പറഞ്ഞാല്‍ ചൂലെടുത്ത് തൂക്കാന്‍ വരെ താന്‍ തയ്യാറാണ്. കാരണം അവരാണ് തന്നെ ഈ സ്ഥാനത്ത് എത്തിച്ചത് എന്നായിരുന്നു സെയില്‍ സിംഗിന്റെ പറച്ചില്‍.












Click it and Unblock the Notifications