കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയുടെ മൂല്യം കുറയുന്നത് എങ്ങനെ നിങ്ങളെ ബാധിക്കും

Google Oneindia Malayalam News

ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. എന്തൊക്കെയാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഇന്ത്യന്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്ന വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ഡോളറിനെ രൂപയിലേക്ക് മാറ്റേണ്ടതുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റൊഴിയ്ക്കല്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഒന്നിച്ച് പണം പിന്‍വലിച്ച് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വാങ്ങുകയാണ്. വില്‍പ്പന നടത്തിയതിനുശേഷം രൂപയെ ഡോളറിലേക്ക് മാറ്റുന്നതിനാല്‍ അതിന്റെ ഡിമാന്റ് വര്‍ദ്ധിക്കും.

കൂടാതെ ഇറക്കുമതിയും കയറ്റുമതിയും ബാലന്‍സാകാത്തതും വലിയൊരു വിഷയമാണ്. ഇറക്കുമതിയ്ക്കുവേണ്ടി രൂപയെ ഡോളറിലേക്ക് മാറ്റേണ്ടതുണ്ട്. എന്നാല്‍ അതിനനുസരിച്ച് കയറ്റുമതി വര്‍ദ്ധിക്കാത്തത് ഡോളറിന്റെ ഡിമാന്റ് വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ധനകമ്മിയും വര്‍ധിച്ചുവരുന്ന പണപ്പെരുപ്പ നിരക്കും രൂപയുടെ മൂല്യത്തെ താഴേക്ക് പിടിച്ചുവലിയ്ക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. രൂപയുടെ മൂല്യം കുറഞ്ഞാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ എന്തൊക്കെ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുക.

പലിശനിരക്കും പ്രവാസികളും

പലിശനിരക്കും പ്രവാസികളും

രൂപ ദുര്‍ബ്ബലമായി കഴിഞ്ഞാല്‍ അടിസ്ഥാന പലിശനിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തില്ല. പ്രവാസികള്‍ക്ക് കൂടുതല്‍ പണം ഇന്ത്യയിലേക്ക് അയയ്ക്കാന്‍ സാധിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.

 വിദ്യാഭ്യാസം

വിദ്യാഭ്യാസം

വിദേശത്ത് പഠിയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കടുത്ത തിരിച്ചടിയാണിത്. പലരും വായ്പയെടുത്താണ് പഠിയ്ക്കുന്നത്. രൂപയില്‍ വായ്പയെടുത്ത് ഡോളറില്‍ ചെലവാക്കേണ്ടി വരും. ഒരു വര്‍ഷത്തേക്ക് കണക്കാക്കി വെച്ച തുക ഏഴോ എട്ടോ മാസങ്ങള്‍ കൊണ്ട് തീരും

 യാത്ര

യാത്ര

ഈ സാഹചര്യത്തില്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് അധിക ചെലവുണ്ടാക്കുമെന്ന കാര്യം മറക്കരുത്. പക്ഷേ, രാജ്യത്തേക്ക് വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകാനിടയുണ്ട്.

വായ്പയ്ക്കും ചെലവേറും

വായ്പയ്ക്കും ചെലവേറും

ഡോളറിന് വില കൂടുന്നതു കൊണ്ട് വാഹനങ്ങളുടെയും വിലയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. കാരണം അധിക ഭാഗങ്ങളും വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നതാണ്. ഈ സമയത്ത് വായ്പയെടുക്കുന്നത് നഷ്ടമാണ്.

 എണ്ണ വില

എണ്ണ വില

ഡോളറില്‍ പണം നല്‍കേണ്ടതിനാല്‍ രാജ്യത്തെ എണ്ണ വില കുതിച്ചുയരാനുള്ള സാധ്യതയുണ്ട്.

പണപ്പെരുപ്പം

പണപ്പെരുപ്പം

ഇറക്കുമതി ചെലവ് വര്‍ദ്ധിക്കുന്നതിനാല്‍ സ്വാഭാവികമായും സാധനങ്ങളുടെ വില കൂടും. അതുകൊണ്ട് തന്നെ രൂപയുടെ വിലത്തകര്‍ച്ച പണപ്പെരുപ്പത്തിന് കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇറക്കുമതി

ഇറക്കുമതി

ലോകത്തെ ഏറ്റവും വലിയ ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സ്വര്‍ണമടക്കമുള്ള വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയ്ക്ക് വന്‍തോതില്‍ ഡോളര്‍ ആവശ്യമാണ്. സ്വാഭാവികമായും ഇറക്കുമതി ചെലവേറും.

 കയറ്റുമതി

കയറ്റുമതി

രൂപയുടെ മൂല്യം കുറയുന്നത് കയറ്റുമതിയില്‍ ചെറിയ വര്‍ദ്ധനവുണ്ടാക്കും.

കമ്പനികളുടെ ലാഭം

കമ്പനികളുടെ ലാഭം

രൂപയുടെ മൂല്യം കമ്പനികളുടെ ലാഭത്തില്‍ വന്‍ കുറവുണ്ടാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അസംസ്‌കൃത കമ്പനികള്‍ ഇറക്കുമതി ചെയ്യേണ്ട കമ്പനികള്‍ക്കാണ് നഷ്ടം കൂടുതല്‍. അതേ സമയം ഇന്ത്യയില്‍ നിന്നുള്ള ഐടി, മരുന്ന് കമ്പനികള്‍ക്ക് ഇത് നല്ല കാലമാണ്.

റിയല്‍ എസ്റ്റേറ്റ്

റിയല്‍ എസ്റ്റേറ്റ്

രാജ്യത്തിനകത്തുള്ളവര്‍ക്ക് ഇത് മോശം വാര്‍ത്തയാണെങ്കിലും പ്രവസികളെ സംബന്ധിച്ചിടത്തോളം ഇത് ശുഭസൂചനയാണ്. കൂടുതല്‍ രൂപ ലഭിക്കുമെന്നതിനാല്‍ ആഭ്യന്തര റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ചെറിയൊരു ഉണര്‍വുണ്ടാക്കാന്‍ ഇടിവ് കൊണ്ട് സാധിക്കും.

English summary
Selling of debt by foreign institutional investors, a continuous demand for dollar from banks and importers owing to a higher dollar in the global market are considered to be major reasons affecting the value of rupee against the greenback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X