Get Updates
Get notified of breaking news, exclusive insights, and must-see stories!

16 വയസ്സില്‍ മുസ്ലിം വിവാഹങ്ങള്‍ നടക്കുന്നില്ലേ?

muslim girl
തിരുവനന്തപുരം: നിലവിലുള്ള നിയമങ്ങള്‍ എല്ലാം അസാധുവാക്കി മുസ്ലിം പെണ്‍കുട്ടികളെ 16 വയസ്സില്‍ വിവാഹം കഴിപ്പിച്ചയക്കണം എന്നൊരു ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി എന്ന് തോന്നിക്കുന്നതാണ് നാട്ടിലെ കോലാഹലങ്ങള്‍. ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ നെറ്റ് വര്‍ക്ക് വെബ്‌സൈറ്റുകളിലെ റീഷെയര്‍ പോസ്റ്റുകളിലും വരച്ചുകാട്ടപ്പെടുന്ന ചിത്രവും മറ്റൊന്നല്ല.

എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം. ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി മാറ്റുന്നത് സമ്മതിച്ചുകൊടുക്കാന്‍ കഴിയില്ല എന്നിരിക്കിലും എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് വാളെടുക്കുന്നവര്‍ ചിന്തിക്കേണ്ടതുണ്ട്. നേരത്തെ വിവാഹിതരായവരുടെ കണക്കെടുക്കുന്നതിനുള്ള ചട്ടപ്രകാരമായ നടപടി മാത്രമാണ് ഇതെന്നും ഉത്തരവിന് വിശദീകരണമുണ്ട്.

എങ്കില്‍ എവിടെയാണ് ഈ നേരത്തെ വിവാഹിതരായ പെണ്‍കുട്ടികള്‍. സര്‍ക്കാരിനെ ചീത്ത പറയാനും ഫേസ്ബുക്കിലും മറ്റും പോസ്റ്റിട്ട് പ്രതിഷേധം നടത്താനും മുമ്പില്‍ നില്‍ക്കുന്നവര്‍ ജീവിക്കുന്ന നാട്ടില്‍ തന്നെയാണ് പത്തും പന്ത്രണ്ടും വയസ്സുള്ള മുസ്ലിം പെണ്‍കുട്ടികള്‍ നിക്കാഹ് കഴിച്ചയക്കപ്പെട്ടിരുന്നത്. ഇവരില്‍ പലരും വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നതാണ് സത്യം.

ശൈശവവിവാഹത്തിനെതിരെ രാജ്യത്ത് കര്‍ശന നിയമങ്ങളിരിക്കേ തന്നെ ഇതെല്ലാം കണ്ണടച്ച് അനുവദിച്ച് കൊടുത്തവരെയും ഇപ്പോള്‍ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സര്‍ക്കുലറിനെതിരെ രംഗത്തുവന്നവരില്‍ കാണാം. വധുവിന് 18 വയസ് തികഞ്ഞിട്ടില്ലെന്ന കാരണത്താല്‍ രജിസ്‌ട്രേഷന്‍ നടക്കുന്നില്ലെന്ന് പരാതികള്‍ കൂടിയ സാഹചര്യത്തിലാണ് 16 വയസ്സില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് സര്‍ക്കുലറില്‍ പറയുന്നത്.

2006 ലെ ശൈശവ വിവാഹ നിരോധന നിയമത്തെ മറികടക്കാന്‍ സര്‍ക്കുലറിന് കഴിയില്ല എന്നിരിക്കേ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് 16 വയസ്സില്‍ വിവാഹം എന്ന മട്ടിലുള്ള പ്രചാരണങ്ങളും പ്രതിഷേധങ്ങളും പലതും അസ്ഥാനത്താണ് എന്ന് കാണാം. പതിനെട്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍, അതേത് സമുദായത്തില്‍നിന്നായാലും വിവാഹം ചെയ്തുകൊടുക്കപ്പെടുന്നില്ല എന്ന് നിലവിലുള്ള നിയമം അനുസരിച്ച് ഉറപ്പുവരുത്തുകയാണ് ശരിക്കും വേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+