ദില്ലിയില്‍ കോണ്‍ഗ്രസും എഎപിയും നേര്‍ക്കുനേര്‍
ദില്ലി: ദില്ലി തെരഞ്ഞെടുപ്പിലേക്ക് അടുക്കുംതോറും വിവാദങ്ങള്‍ പൊടിപൊടിയ്ക്കുകയാണ്. ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ തുറന്ന യുദ്ധം തന്നെയാണ് ദില്ലിയില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം എഎപി പ്രചരിപ്പിക്കുന്ന പോസ്റ്ററുകളില്‍ ഷീല ദീക്ഷിത്തിനെയും കോണ്‍ഗ്രസിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുവെന്നാണ് ആരോപണം.

ഷീല ദീക്ഷിത്തിന്റെയും അരവിന്ദ്‌കെജ്രിവാളിന്റെയും ചിത്രങ്ങളോട് കൂടിയാണ് പോസ്റ്റര്‍. ഈ പോസ്റ്ററിലൂുടെ എഎപി പറയുന്നത് നിങ്ങള്‍ അഴിമതിക്കാര്‍ക്ക് വോട്ട് നല്‍കിയാല്‍ ഇവിടെ വീണ്ടും സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടും എന്നതാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ദില്ലിയില്‍ ബലാത്സംഗങ്ങള്‍ ആവര്‍ത്തിക്കപ്പെടും എന്നുള്ള ഭീതി ജനങ്ങളില്‍ പടര്‍ത്താനാണ് എഎപി ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
എന്നാല്‍ സത്യം പറയുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും മുഖ്യമന്ത്രിയുടെ കഴിവുകേടുകളെ തുറന്ന് കാട്ടുകയാണ് പോസ്റ്ററിലൂടെ ചെയ്തതെന്നാണ് അരവിന്ദ്കെജ്രിവാളിന്റെ വാദം. ദില്ലി കൂട്ട ബലാത്സംഗക്കേസില്‍ ഷീലാദീക്ഷിത്തിന് എന്ത് ചെയ്യാന്‍ കഴിഞ്ഞു എന്നും അരവിന്ദ് കെജ്രിവാള്‍ ചോദിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടി സത്യസന്ധമായ ഭരണം നടത്തുകയാണ് വേണ്ടതെന്നും കോണ്‍ഗ്രസിന്റെ മുഖം കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും എഎപി നേതാവ് മനീഷ് സിസോഡിയ പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസും എഎപിയും വിലകുറഞ്ഞ രാഷട്രീയ തന്ത്രങ്ങള്‍ പയറ്റി ജനശ്രദ്ധ ആകര്‍ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത പറഞ്ഞു.












Click it and Unblock the Notifications