ഇന്ത്യയെ ജപ്തി ചെയ്യുമോ...?
ഇന്ത്യയുടെ വിദേശ കടങ്ങള്‍ പെരുകുന്ന വേളയില്‍ ആര്‍ക്കും സ്വാഭവികമായുണ്ടാകുന്ന സംശയമാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷം
കൊണ്ട് ഇന്ത്യയുടെ വിദേശ കടത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ വലിയ ഇടിവ് നേരിടുമ്പോള്‍ സ്ഥിതിഗതികള്‍ വീണ്ടും അവതാളത്തിലാകുന്നു. 2014 മാര്‍ച്ച് 31 ന് മുമ്പ് ഇന്ത്യ അടച്ചു തീര്‍ക്കേണ്ട ഹ്രസ്വകാല വിദേശവായ്പ 172 ബില്യണ്‍ യു.എസ് ഡോളറാണ്. 2008 മാര്‍ച്ചില്‍ ഇത് 54.7 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു.

ആഗോള സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്നാണ് ഇന്ത്യയുടെ വിദേശകടം വലിയ തോതില്‍ കൂടിയത്. അഞ്ച് വര്‍ഷം കൊണ്ട് ഇത് മൂന്നിരട്ടിയിലേറെയി. ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന്റെ അറുപത് ശതമാനം വരും ഇപ്പോഴത്തെ ഹ്രസ്വകാല വിദേശ കടം. 2008 ല്‍ ഇത് വെറും 17 ശതമാനം മാത്രമായിരുന്നു.
സാങ്കേതികമായി നോക്കുമ്പോള്‍ വലിയ പ്രതിസന്ധി തന്നെയാണ് ഈ വിദേശ കടം ഉണ്ടാക്കുന്നത്. എന്തെങ്കിലും കാരണവശാല്‍ മൂലധനത്തിന്റെ ഒഴുക്ക് കുറയുകയോ വിദേശ ഇന്ത്യക്കാര്‍ നാട്ടിലെ അക്കൗണ്ടുകള്‍ പുതുക്കാതെ വരികയോ ചെയാല്‍ സമ്പദ് വ്യവസ്ഥ തന്നെ താറുമാറിലാകും. വിദേശകടം മുഴുവനും വിദേശനാണ്യ ശേഖരത്തില്‍ നിന്ന് തന്നെ കൊടുത്ത് തീര്‍ക്കേണ്ടി വരും.
2004 മുതല്‍ ഉണ്ടായ വ്യാവസായിക ഉണര്‍വ്വില്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ അനേകായിരം കോടി ഡോളറാണ് വിദേശ കടം വാങ്ങിയത്. അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ കാലാവധിയുള്ളതായിരുന്നു ഇവയില്‍ പലതും. തുടക്കത്തില്‍ വലിയ ലാഭം ഉണ്ടാക്കിയെങ്കിലും സാമ്പത്തികമാന്ദ്യം മിക്കവരേയും കാര്യമായി ബാധിച്ചിട്ടുണ്ട്. പല കമ്പനികളും പണം തിരിച്ചടേണ്ട അവസാന ഘട്ടത്തിലാണിപ്പോഴുള്ളത്.
രാജ്യത്തിന്റെ മൊത്തം വിദേശ കടം ഏതാണ്ട് 390 ബില്യണ്‍ ഡോളറാണ്. ഇതിന്റെ 31 ശതമാനം പുറത്തുനിന്നെടുത്തിട്ടുള്ള വാണിജ്യ കടങ്ങളാണ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വിന്റെ ഉദാരീകരിച്ച ലിക്വിഡിറ്റി നയങ്ങള്‍ കൊണ്ട് മാത്രമാണ് പല കോര്‍പ്പറേറ്റ് സ്ഫാപനങ്ങളും ഇക്കാലമത്രയും പിടിച്ചു നിന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കൊരുങ്ങിയാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്ന അവസ്ഥയായിരിക്കും ഉണ്ടാകുക.
പക്ഷേ പ്രശ്‌നങ്ങള്‍ ഇന്ത്യക്ക് മാത്രമല്ല കെട്ടോ. മുതലാളിത്ത 'കമ്മ്യൂണിസ്റ്റ്' ചൈനയും വലിയ വിദേശ കടത്തിന്റെ പിടിയിലാണ്.
764.97 ബില്യണ്‍ ഡോളറാണ് ചൈനക്ക് 2014 മാര്‍ച്ച് 31 ന് മുമ്പ് തിരിച്ചടക്കേണ്ടത്. കഴിഞ്ഞ വര്‍ഷം ചൈനയുടെ ഹ്രസ്വകാല വിദേശ വായ്പ ബില്യണ്‍ ഡോളര്‍ ആയിരുന്നു.












Click it and Unblock the Notifications