Get Updates
Get notified of breaking news, exclusive insights, and must-see stories!

4വയസ്സുള്ള മകളുടെ കഴുത്തറുത്തത് നഷ്ടപരിഹാരത്തിന്

Blood Knife
ശ്രീനഗര്‍: സര്‍ക്കാറില്‍ നിന്ന് നഷ്ടപരിഹാര തുക ലഭിക്കാന്‍ വേണ്ടി നാലുവയസുകാരിയായ മകളെ അച്ഛന്‍ കഴുത്തറുത്ത് കൊന്നു. കാശ്മീരിലെ റാഫിയ ബാദ് ഗ്രാമത്തിലാണ് മനസാക്ഷിയെ നടുക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് അല്‍ത്താഫ് അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടാഴ്ച മുമ്പാണ് സംഭവം. കൊല്ലപ്പെട്ട നാലുവയസ്സുകാരിയയ മുസ്‌കാനയുടെ അമ്മ പഞ്ചായത്ത് മെമ്പറാണ്. ഭാര്യയുടെ പദവിയെ ഭീഷണിപ്പെടുത്തി തീവ്രവാദികള്‍ മകളെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് സര്‍ക്കാറിന്റെ നഷ്ടപരിഹാര തുക കൈപ്പറ്റാനായിരുന്നു അഹമ്മദിന്റെ ഉദ്ദേശമെന്ന് പോലീസ് പറഞ്ഞു.

സംഭവ ദിവസം ഭാര്യയെയും മകനെയും തന്ത്രപൂര്‍വ്വം ഡോക്ടറുടെ പക്കലേക്ക് അയച്ചു. ശേഷം കുട്ടിയുടെ കഴുത്തറുത്ത് കൊന്നു. കേസ് വഴിതിരിച്ചു വിടാനും തീവ്രവാദികളാണ് കൃത്യം നടത്തിയതെന്നും വിശ്വസിപ്പിക്കാന്‍ ഇയാള്‍ കുട്ടിയുടെ ജഡം ചാക്കില്‍ കെട്ടി കാടുപിടിച്ച പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു എന്ന് കേസ് അന്വേഷിക്കുന്ന പൊലീസ് അറിയിച്ചു.

വിവാഹ കഴിഞ്ഞ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദമ്പതികള്‍ക്ക് മുസ്‌കാന പിറന്നത്. അതുകൊണ്ട് തന്നെ കുട്ടിയുടെ ജനനത്തില്‍ പിതാവിന് സംശയമുണ്ടായിരുന്നെന്നും കൊല ചെയ്യാന്‍ ഇതും ഒരു പ്രധാന കാരണമായിരുന്നെന്നും പൊലീസ് പറഞ്ഞു. ജൂണ്‍ 15 ന് കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചത്തിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+