സംസ്ക്കരിച്ച നവജാതശിശുവിനെ ജീവനോടെ കണ്ടെത്തി!
ഇന്‍ഡോര്‍: സംസ്‌ക്കരിച്ച നവജാത ശിശുവിനെ ജീവനോടെ കാട്ടിനുള്ളില്‍ നിന്ന് കണ്ടെത്തി. ഇന്‍ഡോറിന് സമീപം നര്‍മ്മദയ്ക്കടുത്തുള്ള വനത്തില്‍ നിന്നാണ് 2013 ജൂണ്‍ 29 ന് പെണ്‍കുഞ്ഞിനെ കണ്ടെത്തുന്നത്. ഭാഗികമായി കത്തിയ നിലയിലായിരുന്ന കുഞ്ഞ്. രണ്ട് വഴിയാത്രക്കാരാണ് കുട്ടിയെ കണ്ടെത്തിയത്. പത്ത് ദിവസം മാത്രം പ്രായമേ കുഞ്ഞിനുള്ളൂ.

കാട്ടിലൂടെ പോകുന്നതിനിടയിലാണ് യാത്രക്കാരായ രാധേഷ്യാം കേവതും സുഹൃത്ത് ജഗദിഷ് മഞ്ചിലാലും ഒരു കരച്ചില്‍ കേള്‍ക്കുന്നത്. വന്യ ജീവികള്‍ ആയിരിക്കും എന്ന് കരുതി ഇവര്‍ ആദ്യം ശ്രദ്ധിച്ചില്ല. എന്നാല്‍ കുഞ്ഞിന്റെ കരച്ചിലാണ് കേള്‍ക്കുന്നെതന്ന് മനസിലാക്കിയ ഇവര്‍ കരച്ചില്‍ കേട്ട ഭാഗത്തേക്ക് പോയി. ഭാഗികമായ കത്തിച്ച നിലയില്‍ കുട്ടിയെ കണ്ടു.
കുട്ടിയെ കണ്ട വിവരം ഉടന്‍ തന്നെ അടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. പൊലീസ് എത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. അതീവ ഗുരുതരവസ്ഥയിലാണ് പെണ്‍കുഞ്ഞ്. കുട്ടിയുടെ വായിലൂടെയും മൂക്കിലൂടെയും രക്തസ്രാവം ഉണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ചും കുഞ്ഞിനെ സംസ്‌ക്കരിച്ചത് ആരാണെന്നും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുഞ്ഞ് ആയതിന്റെ പേരില്‍ കുട്ടിയെ മാതാപിതാക്കള്‍ തന്നെ അപകടപ്പെടുത്തിയതാണോ എന്നും അറിയില്ല.












Click it and Unblock the Notifications