കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐക്ക് വധഭീഷണി; സുരക്ഷ നല്‍കുമെന്ന് മഹാരാഷ്ട്ര

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇഷ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കാന്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കി.മഹാരാഷ്ട്ര ഡി ജിപി സജ്ഞീവ് ദയാലിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇഷ്രത്ത് ജഹാന്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാഭീഷണി ഉണ്ടെന്ന വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും സിബിഐ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.സ്പെഷ്യല്‍ പ്രോസിക്ക്യൂട്ടര്‍ക്കും സുരക്ഷാഭീഷണി ഉണ്ട്

Renjith, Sinha

നാഗ്പൂര്‍ പൊലീസ് സൂപ്രണ്ട് സന്ദീപ് മധുകര്‍ക്ക് വധഭീഷണി ഉണ്ടായ സാഹചര്യത്തിലാണ് സിബിഐ, ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ആവശ്യപ്പെട്ടത്. ഫോണിലൂടെയാണ് അജ്ഞാതര്‍ വധഭീഷണി മുഴക്കുന്നത്. സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ആവശ്യപ്പെട്ട കേന്ദ്രത്തെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും സമീപിച്ചത്. കേസിന്റെ കുറ്റപത്രം ജൂലൈ നാലിന് സമര്‍പ്പിക്കാനാണ് സാധ്യത. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതിനെപ്പറ്റിയാണ് കൂടുതല്‍ അന്വേഷണങ്ങള്‍.

2004 ല്‍ ആണ് അഹമ്മദാബാദില്‍ വച്ച് ഇസ്രത്ത് ജഹാന്‍ കൊല്ലപ്പെടുന്നത്. ഇവര്‍ക്കൊപ്പം മലയാളിയായ പ്രാണേഷ്‌കുമാറും കൊല്ലപ്പെട്ടു.

English summary
A CBI Superintendent of Police and a Special Public Prosecutor have received threats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X