Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടികളുടെ കെട്ടിടം, വാടക തുച്ഛം

ദില്ലി: കൊണാട്ട് പ്ലേസിലെ പ്രസിദ്ധമായ എംബസി റസ്റ്റൊറന്റില്‍ ഓരോ തവണയും വാട പിരിക്കാനെത്തുമ്പോള്‍ സിഎം ചാധയുടെ ഹൃദയം നുറുങ്ങും. കാരണമെന്തെന്നല്ലേ.... രാജ്യ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള ഈ ഹോട്ടലിന്റെ വാടകയായി ചാധക്ക് കിട്ടുന്നത് 312 രൂപ മാത്രമാണ്. ഈ പണം കൊണ്ട് എംബസിയില്‍ നിന്ന് ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാനാവില്ല...

Delhi

സിന്ധ്യ ഹൗസില്‍ മൂന്ന് നിലകളിലായി 16000 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്തിന് കൂടി ഉടമയാണ് ചാധ. ദില്ലി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഓഫീസാണ് ഇവിടെ. ചാധക്ക് കിട്ടുന്ന മാസ വാടകയാവട്ടെ 940 രൂപയും. ഒരു സ്‌ക്വയര്‍ഫീറ്റിന് പോലും ആയിരങ്ങള്‍ വാടയുള്ള സ്ഥലത്താണിതെന്നോര്‍ക്കണം.

ആത്മാ റാം പ്രോപ്പര്‍ട്ടീസ് പ്രൈവററ് ലിമിറ്റഡിന്റെയും ആത്മാറാം ബില്‍ഡേഴ്‌സിന്റഎയും മാനേജിങ് ഡയറക്ടറാണ് ഈ പാവം ചാധ. വാടക ഇത്രയേ കിട്ടുന്നുള്ളു എങ്കിലും നികുതി പിരിവില്‍ കുറവൊന്നുമില്ല. 2009-2010 വര്‍ഷത്തില്‍ ചാധക്ക് കെട്ടിട നികുതിയിനത്തില്‍ അടക്കേണ്ടിവന്നത് ഏതാണ് മൂന്നുകോടിയോളം രൂപയാണ്. എന്ത് വന്നാലും ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇയാള്‍.

ദില്ലിയിലെ പ്രധാന സ്ഥലങ്ങളിലൊക്കെ ചാധയെപ്പോലെ കണ്ണീരൊഴുക്കി കഴിയുന്ന ഒരുപാടുണ്ട്. കോടികളുടെ സ്വത്തുണ്ടായിട്ടും ദുരിത ജീവിതം നയിക്കേണ്ടി വരുന്നവരും ഉണ്ട്.

1958 ലെ ദില്ലി വാടക നിയന്ത്രണ നിയമമാണ് ഇവര്‍ക്കെല്ലാം ദുരിതം കൊടുത്തത്. പഴയ നിയമത്തിന്റെ രീതിയില്‍ വാടക പുതുക്കിയും, വാടകക്കാരെ ഒഴിപ്പിക്കാനാകാതെയും ദുരിതമനുഭവിക്കുന്നവരുടെ കഥ കേള്‍ക്കാന്‍ രാഷ്ട്രീയ നേതൃത്വം ഇതുവരെ തയ്യാറായാട്ടില്ല.

ചാധയേക്കാള്‍ കഷ്ടമാണ് 68 കാരനായ പ്രവീണ്‍ ജെയിനിന്റേത്. ജെയിനിന് 13 വയസ്സുള്ളപ്പോഴാണ് തന്റെ വസ്തുവകകള്‍ വാടക നിയന്ത്രണ നിയമത്തിന്റെ കീഴിലായത്. ഗ്യാന്‍ ചന്ദിലെ കത്ര ജോഹ്‌റിമാലില്‍ 12,600 സക്വയര്‍ഫീറ്റ് സ്ഥലത്തിന്റെ ഉടമയാണ് ജെയിന്‍. പറഞ്ഞിട്ടെന്താ മാസം വാടയായി കിട്ടുന്നത് 450 രൂപ മാത്രം.അംഗവൈകല്യം ബാധിച്ച് ഒരു ഒറ്റമുറി വീട്ടില്‍ ഏകനായാണ് ഇപ്പോള്‍ ഇയാള്‍ കഴിയുന്നത്. പക്ഷേ ആളുകള്‍ ഇപ്പോഴും മുതലാളി എന്ന് വിളിക്കുന്നതു കേള്‍ക്കുമ്പോള്‍ ജെയിന്‍ വീണ്ടും തകര്‍ന്നുപോകും.

ചാന്ദ്‌നി ചൗക്കിലെ ചുന്നമല്‍ ഹവേലി ഉടമ അനില്‍ പ്രസാദിന്റെയും സ്ഥിതി വ്യത്യസ്തമല്ല. ഹവേലിയിലെ 130 കടകള്‍ക്ക് 75 രൂപ വെച്ചാണ് ഇയാള്‍ക്ക് മാസവാടക കിട്ടുന്നത്. തെക്കന്‍ ദില്ലിയില്‍ ഒന്നര ലക്ഷം രൂപക്കാണ് അനില്‍ പ്രസാദ് ഒരു ഗോഡൗണ്‍ വാടകക്കെടുത്തിരിക്കുന്നത് എന്ന വിവരം കൂടി അറിയുമ്പോള്‍ ശരിക്കും കണ്ണ് തള്ളിപ്പോകും. ചാന്ദ്‌നി ചൗക്കില്‍ അനിലിന് ഏതാണ് ഒരേക്കറോളം സ്ഥലമുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് ആണ് വാടകക്കാര്‍. വാടക 124 രൂപ. ബാങ്ക് പുതിയ കെട്ടിടത്തിലേക്ക് മാറിയെങ്കിലും സ്ഥലം ഇതുവരെ ഒഴിഞ്ഞുകൊടുത്തിട്ടില്ല. തൊട്ടുത്തുള്ള ദേന ബാങ്കും വാടക കെട്ടിടത്തിലാണ്. പക്ഷേ അവിടെ വാടക രണ്ടര ലക്ഷം രൂപയാണ്. അനില്‍ പ്രസാദിന്റെ ചങ്ക് തകര്‍ന്നില്ലെങ്കിലേ അദ്ഭുതമുള്ളൂ.

എന്നാല്‍ വാടകക്കാര്‍ക്കും പറയാന്‍ ഒരു കഥയുണ്ട് കെട്ടോ. വാടക ഇത്ര തുച്ഛമാണെങ്കിലും ഒരു കണക്കിലും പെടാത്ത, പഗ്ടി എന്ന് വിളിക്കുന്ന ഡെപ്പോസിറ്റായി വന്‍ തുകയാണ് കെട്ടിട ഉടമകള്‍ വാങ്ങുന്നതെന്നാണ് വാടകക്കാരുടെ പക്ഷം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+