ശാലുവിന്റെ ജാമ്യാപേക്ഷ തള്ളി,3ദിവസം കസ്റ്റ്ഡിയില്‍
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലു മേനോന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ശാലുവിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ബിജുവുമായുള്ള ശാലുവിന്റെ ബന്ധത്തെ വിശദമായി ചോദ്യം ചെയ്യാന്‍ നാലു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിച്ച കോടതി മൂന്ന് ദിവസത്തേക്ക് ശാലുവിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
നിലവില്‍ സോളാര്‍ കേസിലെ ഒരു തട്ടിപ്പില്‍ മാത്രമാണ് ശാലുവിന് പങ്കുള്ളതായി കണ്ടെത്തിയത്. ബാക്കിയുള്ള തട്ടിപ്പിലും പങ്കുണ്ടോ എന്നും ബിജുവുമായുള്ള ബന്ധത്തെ കുറിച്ചും കൂടുതല്‍ അറിയാന്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണ്. അതിനാല്‍ സിനിമാ, സീരിയല്‍ താരമായ ശാലുവിന് ജാമ്യം നല്‍കിയാല്‍ ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കുമെന്ന് പൊലീസ് വാദിച്ചു.

ശാലുവിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി സെലിബ്രേറ്റിയാണെന്നും ഏത് സമയത്തും ഹാജരാകാമെന്നുമുള്ള ശാലുവിന്റെ അഭിഭാഷകന്റെ വാദം തള്ളി. മാധ്യമങ്ങളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുര്‍ന്നാണ് ശാലുവിനെ അറസ്റ്റ് ചെയ്തതെന്നും മാധ്യമങ്ങള്‍ ശാലുവിനെ വേട്ടയാടുകയാണെന്നും അഭിഭാഷകന്‍ വാദിച്ചു. തന്റെ അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനായും ശാലു മാധ്യമങ്ങളെ ഉപയോഗിച്ചിരുന്നെന്നും ഇപ്പോള്‍ മാധ്യമങ്ങള്‍ ചെയ്യുന്നത് അവരുടെ ജോലിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.












Click it and Unblock the Notifications