കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെങ്കിപ്പനി കണ്ടെത്താന്‍ മൊബൈല്‍ ആപ്ളിക്കേഷന്‍

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍: നിങ്ങള്‍ക്ക് പനി ബാധിച്ചാല്‍ ഇനി ആദ്യം പോകേണ്ടത് ഡോക്ടറുടെ അടുത്തേക്കല്ല. മറിച്ച് നിങ്ങളുടെ മൊബൈല്‍ ഫോണിനോടാണ് ചോദിക്കേണ്ടത്. യു എസിലുള്ള ഇന്ത്യക്കാരനായ ഡോക്ടര്‍ സജി സലാം ആണ് ഡെങ്കിപ്പനിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ കണ്ടെത്തിയത്.ആപ്ളിക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് ഉപയോഗിക്കാന്‍ സാധിക്കുന്നത്.

Dengue, Fever

ഡെങ്കിപ്പനി കണ്ടെത്തിയാല്‍ ചികിത്സാ രീതികളെപ്പറ്റിയൊന്നും ഈ ആപ്ളിക്കേഷനിലൂടെ അറിയാന്‍ സാധിക്കില്ല. നിങ്ങളുടെ പനി എത്രത്തോളം ഗുതുതരമാണെന്നും വളരെ പെട്ടന്ന് ഡോക്ടറെ കാണാനും ഫോണ്‍ നിര്‍ദ്ദേശിക്കും.

ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അതില്‍ പനി അളക്കാന്‍ കഴിയും. പനി എത്ര ഡിഗ്രിയുണ്ടെന്ന് അറിഞ്ഞാല്‍ അവഗണിക്കേണ്ട പനിയാണോ ഗുരുതരമാണോ എന്നൊക്കെയുള്ള വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ ലഭിയ്ക്കും. ഡെങ്കിപ്പനിയുടെ ഭവിഷ്യത്തുകളെപ്പറ്റിയോ അല്ലെങ്കില്‍ രോഗത്തിന്റെ ഗുരുതരാവസ്ഥയെപ്പറ്റിയോ പറയില്ലെങ്കിലും നിങ്ങളോട് എത്രയും വേഗത്തില്‍ ഡോക്ടറുടെ ചികിത്സ തേടാന്‍ ആപ്ളിക്കേഷന്‍ പറയും.

ലോകാരോഗ്യ സംഘടനയുടേയും അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് നിലവിലെ ആപ്ളിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഡെങ്കിപ്പനി നിര്‍മ്മാര്‍ജ്ജന പരിപാടികളില്‍ ഈ മൊബൈല്‍ ആപ്ളിക്കേഷന്‍ ഉപയോഗിക്കണമെന്ന് ആവശ്യവുമായി ഡോക്ടര്‍ സജി സലാം കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ഉള്ളവര്‍ക്ക് മൊബൈല്‍ ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് www.denguedoc.com എന്ന വെബ്‌സൈററ് സന്ദര്‍ശിച്ചാല്‍ മതി.

English summary
Your mobile phone could be your first diagnosis tool to find out whether your fever is dengue or not. A new mobile application developed for Android phones helps in mapping the disease based on real time reporting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X