കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെലവ് കുറഞ്ഞ ടെസറ്റ് ട്യൂബ് സാങ്കേതിക വിദ്യ

  • By Meera Balan
Google Oneindia Malayalam News

ബ്രസല്‍സ്: കുട്ടികളില്ലാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ദന്പതികളെ സംബന്ധിച്ചിടത്തോളം കൃത്രിമ ഗര്‍ഭധാരണം വളരെ ചെലവേറിയ കാര്യമാണ്. ബെല്‍ജിയത്തിലെ ഒരു സംഘം ഡോക്ടര്‍മാരാണ് ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ജനിക്കുന്നതിന് വേണ്ടിയുള്ള ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യ കണ്ടെത്തിയത്. പാശ്ചാത്യ രാജ്യങ്ങളിലെ സാങ്കേതിക വിദ്യകള്‍ വളരെ ഉയര്‍ന്ന ചെലവ് പ്രതീക്ഷിക്കുന്നവയാണ് അതിനാല്‍ തന്നെ പലര്‍ക്കും ഇത്തരം സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കില്ല. എന്നാല്‍ പുതുതായി വികസിപ്പിച്ച സാങ്കേതിക വിദ്യക്ക് വെറും 15000 രൂപ (ആദ്യ ഘട്ട ചികിത്സയ്ക്ക്)മാത്രമേ ചെലവുള്ളൂ. അതിനാല്‍ തന്നെ സാധാരണക്കാര്‍ക്കും ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ജനിക്കുന്നതിന് പണം തടസ്സമാകില്ല.

Mom, Baby

പാശ്ചാത്യ രാജ്യങ്ങളിലെ ചികിത്സയ്ക്ക് ഈടാക്കുന്നതിന്റെ വെറും 10 മുതല്‍ 15 ശതമാനം വരെ മാത്രമാണ് പുതിയ സാങ്കേതിക വിദ്യയുടെ ചെലവ്. ലോകം മുഴുവന്‍ തങ്ങളുടെ ഈ ചെലവ് കുറഞ്ഞ ടെസ്റ്റ് ട്യൂബ് സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്ത്വം നല്‍കിയ ജെന്‍ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫെര്‍ട്ടിലിറ്റി ടെക്‌നോളജി അഗം എല്‍ക്കെ ക്ലര്‍ക്ക്‌സ് പറഞ്ഞു. ലോകത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ജനിച്ചത്(1978) ല്‍ പാശ്ചാത്യ രാജ്യങ്ങളിലെ ചെലവേറിയെ സാങ്കേതിക വിദ്യകൊണ്ടാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

വികസ്വര രാഷ്ട്രങ്ങളില്‍ ലക്ഷോപലക്ഷം ദമ്പതികളാണ് കുട്ടികള്‍ ജനിക്കാതെ കഴിയുന്നത്. വികസ്വര രാഷ്ട്രങ്ങളിലാണ് കൂടുതലും. ചെലവ് കുറഞ്ഞ ചികിത്സാരീതിയാണങ്കിലും പാശ്ചാത്യ രാജ്യങ്ങളോട് കിടപിടിക്കുന്നതാണ് തങ്ങള്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു.

English summary
Belgian doctors have developed a low-cost version of test-tube baby technology for use in developing countries, where sophisticated Western systems are unaffordable for most couples.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X