കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുകളിസ്ഥലം കൈയ്യേറിയവര്‍ക്കെതിരെ കുട്ടികള്‍

  • By Meera Balan
Google Oneindia Malayalam News

മുംബൈ: പൊതു കളിസ്ഥലത്ത് കളിയ്ക്കാന്‍ അനുമതി നിഷേധിച്ചതിച്ചവര്‍ക്കതെതിരെ പരാതിയുമായി കുട്ടികള്‍ പൊലീസിനെ സമീപിച്ചു. കുട്ടികള്‍ക്കുള്ള കളിസ്ഥലതത്്പ്രവേശിക്കുന്നതില്‍ നിന്നും ചില മുതിര്‍ന്ന ആളുകള്‍ അവരെ വിലക്കിയിരുന്നു. മുംബൈയിലെ കല്യാണിലാണ് സംഭവം. ഒരു ഹൗസിംഗ് കോളനിയിലാണ് സംഭവം നടന്നത്. മുതിര്‍ന്ന ആളുകളുടെ നടപടിക്കെതിരെ കുട്ടികള്‍ പൊലീസിന് കത്തെഴുതി. മൂന്ന സൊസൈറ്റികളിലെ കുട്ടികളാണ് പരാതിയുമായി രംഗത്തെത്തിയത്.

Children

മുതിര്‍ന്നവര്‍ തങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നുവെന്ന കാട്ടി ഒട്ടേറെ തവണ സൊസൈറ്റിയ്‌ലെ മറ്റ് ഉത്തരവാദിത്തപ്പെട്ട അംഗങ്ങള്‍ക്ക് കുട്ടികള്‍ കത്തെഴുതി. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല.മുംബൈ മിററാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഒരു ഹൗസിംഗ് കോപ്ളക്‌സിനടുത്തായാണ് കുട്ടികള്‍ക്കുള്ള പൊതു കളിസ്ഥലം.എട്ട് വീടുകളും , വിസ്തൃതമായ കമ്മ്യൂൂണിറ്റി സെന്ററും, മുറ്റവുമൊക്കെ ഇവിടെയുണ്ട്.വില കൂടിയ ചെടികളും മറ്റും നട്ടുപിടിപ്പിച്ചിരിക്കുന്ന പൂന്തോട്ടങ്ങള്‍ കുട്ടികള്‍ നശിപ്പിയ്ക്കും എന്ന് പറഞ്ഞാണ് ഇവര്‍ക്ക് മുതിര്‍ന്നവര്‍ പ്രവേശനം നിഷേധിച്ചത്. സൊസൈറ്റി ചെയര്‍മാന്റെ മകനായ ഭാവേഷ് തങ്ങള്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു. വീട്ടുകാരോട് മൂന്ന് തവണ ഇക്കാര്യം പറഞ്ഞ് കത്തെഴിതിയെങ്കിലും അവര്‍ അവഗണിച്ചു. തുടര്‍ന്നാണ് കുട്ടികള്‍ പൊലീസിന് പരാതി നല്‍കിയത്. പൊലീസ് മുതിര്‍ന്ന ആള്‍ക്കാരോട് സംസാരിച്ച് ഉചിതമായ തീരുമാനം എടുക്കാം എന്ന് അറിയിച്ചു

English summary
Children from three housing societies which form Gagangiri Enclave in Kalyan were incensed after the elders in the society refused to let them play in the common playground. They had initially written several letters to the society members requesting permission to play in the premises citing the problems of playing on the streets, but the elders refused to budge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X