കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി എന്തിന് രാജിവയ്ക്കണം?; ചെന്നിത്തല

  • By Aswathi
Google Oneindia Malayalam News

Ramesh Chennithala
തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷം അദ്ദേഹം എന്തിന് രാജി വയ്ക്കണം എന്ന് പറയുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സോളാര്‍തട്ടിപ്പില്‍ മുഖ്യമന്ത്രി ഇടപെട്ടതായി തെളിയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയലാക്കോടെയാണ് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് നേതൃമാറ്റമില്ലെന്നും ഇടതുപക്ഷം ഉയര്‍ത്തുന്ന രാഷ്ട്രീയ സമരങ്ങളെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തും സോളാര്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. അന്ന് അതിന് വ്യക്തമായി നടപടി ഇടതുസര്‍ക്കാര്‍ എടുത്തിരുന്നില്ല.

ഇപ്പോള്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടിയെടുക്കുകയും അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ട് പോവുകയും ചെയ്യുന്നുണ്ട്. അതിലാര്‍ക്കും പരാതിയുമില്ല. പേഴ്‌സണല്‍ സ്റ്റാഫ് തെറ്റ് ചെയ്താല്‍ കുറ്റം ചുമത്തേണ്ടത് മുഖ്യമന്ത്രിയുടെ ചുമലിലാണോ എന്ന് ചെന്നിത്തല ചോദിച്ചു.

അതേ സമയം, സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വെണമെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞിട്ടില്ലന്നും നിലവിലെ അന്വേഷണം പൂര്‍ത്തിയായാല്‍ വേണമെങ്കില്‍ അക്കാര്യം ചര്‍ച്ചചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ചെന്നിത്തല വ്യക്തമാക്കി. ജുഡീഷ്യല്‍ അന്വേഷണവുമായി ബന്ധപ്പെട്ട ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ നടന്നിട്ടില്ലെന്നും ചെന്നിത്തല അറിയിച്ചു.

English summary
KPCC president Ramesh Chennithala defend Chief Minister Oommen Chandy , says media concocting stories.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X