കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ പേരില്‍ 16 ക്രിമിനല്‍ കേസുകള്‍!

Google Oneindia Malayalam News

തിരുവനന്തപുരം: 2006 ല്‍ കേരളത്തിലെ 110 എം എല്‍ എമാര്‍ക്കും പാന്‍ കാര്‍ഡുണ്ടായിരുന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ വിശ്വാസം വരുന്നുണ്ടോ? വിശ്വസിച്ചേ പറ്റൂ. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് സമര്‍പ്പിച്ച സത്യാവാങ്മൂലത്തിലാണ് രസകരമായ ഈ വിവരമുള്ളത്.

കോടീശ്വരന്മാരായ എട്ട് എം എല്‍മാരുണ്ട് കേരളത്തില്‍. ഡിഗ്രിക്കാരായ 79 പേരും നിയഭസഭാ സാമാജികരിലുണ്ട്. അഹമ്മദാബാദ് ഐ ഐ എമ്മിലെ അധ്യാപകരുടെ സംരംഭമായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാ (എഡിആര്‍) ണ് തിരഞ്ഞെടുപ്പ് മത്സരാര്‍ത്ഥികളുടെ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ വിശകലനം ചെയ്തത്.

79 ശതമാനം എം എല്‍ എ മാര്‍ക്കും പാന്‍ കാര്‍ഡില്ലെങ്കിലും 49 ശതമാനം എം എല്‍ എ മാര്‍ക്കും ക്രിമിനല്‍ കേസുകളുണ്ടായിരുന്നു അന്ന്. 68 എം എല്‍ എമാരുടെ പേരിലാണ് ക്രിമിനല്‍ കേസുകളുണാടായിരുന്നത്. വി എസ് അച്യുതാനന്ദനാണ് ഈ പട്ടികയിലും മുമ്പനായിരുന്നത്. അഡ്വ. പ്രദീപ് കുമാറും പാലൊളി മുഹമ്മദ് കുട്ടിയുമാണ് ക്രിമിനല്‍ കേസുകളുടെ കാര്യത്തില്‍ തൊട്ടുപിന്നില്‍.

2006 ല്‍ സ്വന്തം പേരില്‍ ക്രിമിനല്‍ കേസുകളുണ്ടായിരുന്ന എം എല്‍ എമാര്‍ ആരൊക്കെയാണെന്ന് കാണണ്ടേ?

വി എസ് അച്യുതാനന്ദന്‍

വി എസ് അച്യുതാനന്ദന്‍

മുഖ്യമന്ത്രിയായിരുന്ന വി എസാണ് കേസുകളുടെ കാര്യത്തിലും മുമ്പന്‍. 2006 ല്‍ 16 ക്രിമിനല്‍ കേസുകളുണ്ടായിരുന്നു വി എസിന്റെ പേരില്‍.

എ പ്രദീപ് കുമാര്‍

എ പ്രദീപ് കുമാര്‍

കോഴിക്കോട് എം എല്‍ എയായിരുന്ന എ പ്രദീപ് കുമാറിന്റെ പേരില്‍ 15 ക്രിമിനല്‍ കേസുകളാണ് ഉണ്ടായിരുന്നത്.

പാലോളി മുഹമ്മദ് കുട്ടി

പാലോളി മുഹമ്മദ് കുട്ടി

പാലോളി മുഹമ്മദ് കുട്ടിയും 14 കേസുകളോടെ പട്ടികയിലുണ്ട്. പാലൊളിയും വി എസ് മന്ത്രിസഭയില്‍ അംഗമായിരുന്നു.

അഡ്വ എ എം ആരിഫ്

അഡ്വ എ എം ആരിഫ്

എ എം ആരിഫ് എം എല്‍ എയുടെ പേരിലാകട്ടെ 14 ക്രിമിനല്‍ കേസുകളാണ് ഉള്ളത്.

എം വിജയകുമാര്‍

എം വിജയകുമാര്‍

സി പി എം എം എല്‍ എ വിജയകുമാറിന്റെ പേരില്‍ 13 ക്രിമിനല്‍ കേസുകളുണ്ട്. നിയമന്ത്രിയായിരുന്നു ഇദ്ദേഹം.

കെ സി കുഞ്ഞിരാമന്‍

കെ സി കുഞ്ഞിരാമന്‍

നോര്‍ത്ത് വയനാട്ടില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കെ സി കുഞ്ഞിരാമന്‍ എം എല്‍ എയുടെ പേരില്‍ എട്ട് ക്രിമിനല്‍ കേസുകളുണ്ട്.

എം എ ബേബി

എം എ ബേബി

കുണ്ടറ എം എല്‍ എയായിരുന്നു വിദ്യാഭ്യാസമന്ത്രി എം എ ബേബി. ഏഴ് ക്രിമിനല്‍ കേസുകള്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഉണ്ടായിരുന്നു.

ജി സുധാകരന്‍

ജി സുധാകരന്‍

ദേവസ്വം മന്ത്രിയായിരുന്ന സുധാകരന്റെ പേരിലും ഉണ്ടായിരുന്നു ക്രിമിന്‍ കേസുകള്‍ ആറെണ്ണം.

കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍

പോലീസ് സ്‌റ്റേഷന്റെ മുറ്റത്ത് വച്ചും ബോംബുണ്ടാക്കും എന്ന് പ്രസ്താവിച്ച കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ അഞ്ച് ക്രിമിനല്‍ കേസുകളുണ്ട്. വി എസ് മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു ഇദ്ദേഹം.

English summary
About 68percentage of MLA s in kerala assembly 2006 have self declared criminal cases against them, report said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X