കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഫിയ ബന്ധം: മേയര്‍ അറസ്റ്റില്‍

  • By Soorya Chandran
Google Oneindia Malayalam News

റോം: രാഷ്ട്രീയക്കാരുടെ മാഫിയ ബന്ധം നമ്മുടെ നാട്ടില്‍ പുതുമയൊന്നുമല്ല. പക്ഷേ ഇത്തരം ബന്ധങ്ങളുടെ പേരില്‍ നമ്മുടെ നാട്ടില്‍ ഏതെങ്കിലും ഭരണാധികാരി അറസ്റ്റിലായ ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ല.

എന്നാല്‍ ഇറ്റലിയില്‍ അങ്ങനെയല്ല സ്ഥിതി. മാഫിയ ബന്ധത്തിന്റെ പേരില്‍ ഒരു മേയറും അഞ്ച് കൗണ്‍സിലര്‍മാരുമാണ് 2013 ജൂലായ് 12 ന് അവിടെ അറസ്റ്റിലായത്. പോലീസ് നടപടിയില്‍ വെള്ളിയാഴ്ച മാത്രം പിടിയിലായത് നിരവധി പേരാണ്.

Italy Map

സ്‌കേലിയയിലെ കാരാബ്രിയാന്‍ ഗരത്തിന്റെ മേയര്‍ പാസ്‌ക്വല്‍ ബാസിലും അദ്ദേഹത്തിന്റെ കീഴിലുള്ള അഞ്ച് കൗണ്‍സിലര്‍മാരുമാണ് പോലീസിന്റെ പിടിയിലായത്. കാരാബ്രിയാനിലെ കുപ്രസിദ്ധ മാഫിയ സംഘത്തിലെ ആളുകളെ ഉപയോഗിച്ചുള്ള വോട്ട് പിടിത്തവും പിന്നെ മാഫിയക്കാര്‍ക്ക് ആദായകരമായ കോണ്‍ട്രാക്ടുകള്‍ നല്‍കിയതുമാണ് മേയര്‍ക്കെതിരെയുള്ള കുറ്റം.

വെള്ളിയാഴ്ച കാലാബ്രിയ, പുഗ്ല്യ, ബസിലിക്കറ്റ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് 38 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വോട്ട് പിടിത്തവും, കോണ്‍ട്രാക്ട് നേടലുമൊക്കെ തന്നെയാണ് ഇവിടങ്ങളിലേയും പ്രശ്‌നങ്ങള്‍.

രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ മാത്രം നടത്തിയ പരിശോധനയിലും അറസ്റ്റിലുമായി ആറ് കോടി യൂറോ( ഏതാണ്ട് 470 കോടി രൂപ) ആണ് പോലീസ് പിടിച്ചെടുത്തത്. കൂടാതെ നിരവധി സ്ഥാപനങ്ങളും, വസ്തുവകകളും, കടകളും, രണ്ട് കപ്പലുകളും, മുപ്പതിലധികം ആഡംബര കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ നൂറിലധികം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.

English summary
Police Friday detained dozens of people throughout Italy suspected of having links with mafia, including a mayor and five of his councillors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X