സോളാര്‍: ബിജു കോടതിയെയും പറ്റിച്ചു

അതേസമയം 2010 ല്‍ എ ഡി ബി ഉദ്യോഗാസ്ഥനാണെന്ന് വരുത്തിത്തീര്‍ത്ത് തട്ടിപ്പ് നടത്തിയ കേസില്‍ ബിജു രാധാകൃഷ്ണന്‍ ജാമ്യമെടുത്തത് കോടതിയെ പറ്റിച്ചു. കോടതിയില്‍ വ്യാജപ്രമാണം ഹാജരാക്കിയാണ് ബിജു ജാമ്യമെടുത്തത് എന്നാണ് തെളിഞ്ഞത്. സോളാര്‍ തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിജുവിന്റെ റിമാന്‍ഡ് കോടതി നീട്ടിയിട്ടുണ്ട്.
അതേസമയം സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന കെ മുരളീധരന്‍ എം എല്‍ എയുടെ പ്രസ്താവനയാണ് വിവാദമായത്. മുരളിക്കെതിരെ എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.
എന്നാല്‍ തന്റെ പ്രസ്താവനെയെ കുറിച്ച് പരാതിയുള്ളവര്‍ ഹൈക്കമാന്‍ഡിനെ സമീപിക്കട്ടെ എന്നാണ് മുരളീധരന്റെ പ്രതികരണം. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ താന്‍ വിശദീകരണം നല്‍കാന്‍ തയ്യാറാണ് എന്നും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രസ്താവനയെത്തുടര്‍ന്ന് കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല മുരളീധരനെ ഫോണില്‍ വിളിച്ച് താക്കീത് ചെയ്തിരുന്നു.












Click it and Unblock the Notifications