കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാവണന്‍ വില്ലനല്ല; മികച്ച ഭരണാധികാരി

  • By Soorya Chandran
Google Oneindia Malayalam News

കൊളംബോ: രാമായണത്തിലെ കൊടികുത്തിയ വില്ലനായ രാക്ഷസ രാജാവ് വില്ലനല്ലെന്ന് പുനര്‍വായന. രാവണന്‍ ഏറ്റവും മികച്ച ഭരണാധികാരിയും, സംഗീതജ്ഞനും മറ്റുപലതുമൊക്കെ ആയിരുന്നു എന്നാണ് പുതിയ വായന.

ലങ്കാധിപനായ രാവണന്‍( രാവണ, ദ കിങ് ഓഫ് ലങ്ക) എന്ന പുസ്തകത്തിലാണ് രാവണനെ മഹത്വവത്കരിക്കുന്നത്. ശ്രീലങ്കക്കാരനായ മിറാണ്ടോ ഒബെയ്‌സെക്കരെ എന്നയാളാണ് പുസ്തകത്തിന്റെ രചയിതാവ്. പുരാവസ്തു പഠനങ്ങളും താളിയോലകളില്‍ നിന്ന് ലഭിച്ച വിവരങ്ങളും അടിസ്ഥാനമാക്കിയാണ് താന്‍ പുസ്തകം എഴുതിയതെന്നാണ് ഗ്രന്ഥകര്‍ത്താവ് പറയുന്നത്.

Ravanan

രാമരാവണ യുദ്ധത്തില്‍ രാവണന്‍ കൊല്ലപ്പെട്ടിട്ടില്ല. ബോധക്ഷയം സംഭവിക്കുക മാത്രമേ ഉണ്ടായുള്ളു. ഭാര്യ മണ്ഡോദരിയും സഹോദരന്‍ വിഭീഷണനും ചേര്‍ന്ന് യുദ്ധ രഹസ്യങ്ങള്‍ രാമന് ഒറ്റിക്കൊടുക്കുകയായിരുന്നു. അല്ലെങ്കില്‍ രാമായണ കഥ തന്നെ വേറൊന്നാകുമായിരുന്നു.

രാവണന്‍ പോരാളികളിലെ അഗ്രഗണ്യനായിരുന്നു. വൈദ്യന്‍മാരിലെ വിദഗ്ധനായിരുന്നു. ജ്യോതിശാസ്ത്രജ്ഞന്‍മാരില്‍ ഋഷി തുല്യനായിരുന്നു. ഭരണാധികാരികള്‍ക്കിടയിലെ രാജാവായിരുന്നു. സംഗീതജ്ഞന്‍മാരിലെ ആചാര്യനായിരുന്നു.... വിശേഷണങ്ങള്‍ ഇങ്ങനെ തുടരുന്നു.

പക്ഷേ രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോന്നു എന്നത് സത്യമാണെന്ന് ഈ പുസ്തകവും പറയുന്നുണ്ട്. അതോട് കൂടിയാണ് രാവണ സാമ്രാജ്യത്തിന്റെ അധ:പതനം തുടങ്ങിയതെന്നും പറയുന്നു. ശ്രീരാമന്‍ അത്ര വലിയ കക്ഷിയൊന്നും ആയിരുന്നില്ല. പക്ഷേ സത്യം ജയിക്കുമെന്ന വിശ്വാസക്കാരനായിരുന്നു. രാവണനെ തട്ടിച്ചു നോക്കുനോക്കുമ്പോള്‍ സൈനിക ബലത്തിന്റെ കാര്യത്തിലോ, ആള്‍ബലത്തിന്റെ കാര്യത്തിലേ രാമന്‍ ഒന്നുമായിരുന്നില്ല. വിഭീഷണനും മണ്ഡോദരിയും ഒറ്റിക്കൊടുത്തില്ലായിരുന്നെങ്കില്‍ വിജയം ഒരു പക്ഷേ രാവണന്റെ കൂടെയാകുമായിരുന്നു എന്നും പുസ്തകത്തില്‍ പറയുന്നു.

രാവണന്റെ ലങ്ക എല്ലാ സൗഭാഗ്യങ്ങളും ഉള്ളതായിരുന്നു. ശത്രുക്കളില്‍ നിന്ന് രക്ഷ നേടാന്‍ മണ്ണിനടിയല്‍ ദുര്‍ഘടമായ അനേകം കിടങ്ങുകള്‍ രാവണന്‍ തീര്‍ത്തിരുന്നത്രെ. ശക്തമായ ഒരു നാവിക സേനക്ക് ഉടമയായിരുന്നു രാവണന്‍. സ്വന്തമായി വിമാനം ഉണ്ടായിരുന്ന രാവണന്‍ നല്ലൊരു വൈമാനികന്‍ കൂടി ആയിരുന്നുവെന്ന് പുസ്തകം പറയുന്നു.

മികച്ച കലാകാരന്‍ കൂടിയായിരുന്നു രാവണന്‍. ലോകത്തിലാദ്യമായി പടച്ചട്ടയണിഞ്ഞ സൈനികര്‍ രാവണ സൈന്യത്തിന്റേതായിരുന്നു. പാറക്കല്ലുകളെപ്പോലും അലിയിപ്പിക്കുന്ന രസതന്ത്ര വിദ്യയും രാവണന് സ്വന്തമായിരുന്നുവെന്നാണ് എഴുത്തുകാരന്റെ കണ്ടെത്തല്‍.

ശ്രീലങ്കയിലെ പല സ്ഥലങ്ങളും ഇപ്പോഴും രാവണന്റെ പേരിലാണ് അറിയപ്പെടുന്നത്. പലപ്പോഴും അത് ചരിത്രത്തേയും ഇതിഹാസത്തെയും പലയിടങ്ങളില്‍ കൂട്ടിയിണക്കുന്നുണ്ട്. അതുപോലെ സത്യമേത്, കഥയേതെന്ന ആശയക്കുഴപ്പവും ഉണ്ടാക്കുന്നുണ്ട്. എന്തായാലും രാമായണം വെറുമൊരു കഥയല്ല. ചരിത്രത്തിന്റെ വഴികളിലൂടെയുള്ള ഒരു കഥാസഞ്ചാരമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ നല്‍കുന്നതാണ് പുതിയ പുസതകം.

English summary
Contrary to popular wisdom in India, a new book on Ravana, the 'demon king' in the Ramayana epic, says he ruled a rich and vast kingdom in ancient Sri Lanka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X