കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര: ഡാന്‍സ് ബാറുകള്‍ക്കുള്ള വിലക്ക് നീക്കി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കോടതി നീക്കി. മുംബൈ നഗരം ഇനി ഡാന്‍സ് ബാറുകളുടെ പ്രതാപ കാലത്തേക്ക് തിരിച്ചുപോകും.

ഓഗസ്റ്റ് 2005 ല്‍ ആണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഡാന്‍സ് ബാറുകള്‍ നിരോധിച്ച്‌കൊണ്ട് ഉത്തരവിറക്കിയത്. ഇതോടെ 100 കണക്കിന് സ്ഥാപനങ്ങളാണ് പൂട്ടിപ്പോയത്. ആയിര്കകണക്കിന് സ്ത്രീകള്‍ക്ക് തൊഴിലില്ലാതായി. സദാചാര പ്രശ്‌നങ്ങളും പെണ്‍വാണിഭവും ഒക്കെയായിരുന്നു ഡാന്‍സ് ബാറുകള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ കണ്ട കാരണങ്ങള്‍.

Dance Floor

പിന്നീട് 2006 ല്‍ ബോംബെ ഹൈക്കോടതി സര്‍ക്കാരിന്റെ ഉത്തര് സ്‌റ്റേ ചെയ്തു. പക്ഷേ സര്‍ക്കാര്‍ വെറുതെ ഇരുന്നില്ല. സുപ്രീം കോടതിയില്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ കൊടുത്തു. അന്തിമ വിധി വരുന്നതുവരെ ഡാന്‍സ് ബാറുകള്‍ പൂട്ടിക്കിടക്കട്ടെയന്ന് സുപ്രീം കോടതിയും പറഞ്ഞു. അങ്ങനെ എട്ട് വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ സര്‍ക്കാരിന് അടിയറവ് പറയേണ്ടി വന്നു.

ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറും ജസ്റ്റിസ് എസ്എസ് നിജ്ജാറും അടങ്ങുന്ന ബെഞ്ചാണ് ഹൈക്കോടതി വിധിക്കെതിരെയുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്. ഡാന്‍സ് ചെയ്ത് ജീവിക്കാനുള്ള പെണ്‍കുട്ടികളുടെ മൗലികാവകാശം സംബന്ധിച്ച കാര്യങ്ങള്‍ ഈ വിധി ന്യായത്തില്‍ തങ്ങള്‍ പരിഗണിച്ചിട്ടില്ലെന്ന് ജസ്റ്റിസ് നിജ്ജാര്‍ പറഞ്ഞു.

മുമ്പ് ഈ കേസ് പരിഗണിക്കവേ കോടതി മുന്നോട്ട് വച്ച നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഡാന്‍സ് ബാറുകള്‍ നിരോധിക്കുന്നതിന് പകരം, ഇത്തരം നൃത്തങ്ങളിലെ അശ്ലീലമായ കാര്യങ്ങള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പോരെ എന്നായിരുന്നു ചീഫ് ജസ്റ്റിസ് അല്‍ത്തമസ് കബീറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് അന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

മഹാരാഷ്ട്രയില്‍ എഴുപതിനായിരത്തോളം സ്ത്രീകള്‍ ഡാന്‍സ് ബാറുകളില്‍ ജോലി ചെയ്തിരുന്നു.

English summary
In a major decision that will impact hundreds of establishments and thousands of women who worked in them, the Supreme Court today struck down a decision by the Maharashtra government to ban dance bars.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X