Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ; അന്ധയായ യുവതിയെ 4യുവാക്കള്‍ അപമാനിച്ചു

Rape
മുംബൈ: ഓട്ടോറിക്ഷയില്‍ യാത്രചെയ്യുകയായിരുന്ന അന്ധയായ യുവതിയെ നാല് യുവാക്കള്‍ അപമാനിച്ചു. യുവതിയുടെയും വീട്ടുകാരുടേയും ഫോണിലേക്ക് അഞ്ജാതര്‍ വിളിച്ച് അശ്ലീലം പറയുന്നതും ഭീഷണിപ്പെടുത്തുന്നതും സ്ഥിരമായതോടെ പൊലീസില്‍ ഇവര്‍ പരാതിപ്പെട്ടിരുന്നു. ഇതിന് ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് ജൂണ്‍ 26 ന് അജ്ഞാതരായ നാല് യുവാക്കള്‍ സ്ത്രീ സഞ്ചരിച്ചിരുന്ന ഓട്ടോ തടഞ്ഞ് നിര്‍ത്തിയത്. ശേഷം ഇവരെ യുവാക്കള്‍ അപമാനിച്ചതായും തട്ടിക്കൊണ്ട് പോയതായും യുവതി പരാതി നല്‍കി.

ഭീഷണി ഫോണ്‍ കോളുകള്‍ ലഭിയ്ക്കുന്ന വിവരം യുവതിയുടെ ഭര്‍ത്താവും പൊലീസിനെ അറിയിച്ചിരുന്നു. പരാതി പിന്‍വലിയ്ക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍വിളി വരാന്‍ തുടങ്ങിയതോടെയാണ് ജൂണ്‍ 26 ന് യുവതി പൊലീസ് സ്റ്റേഷനിലേക്ക് പോയത്. അവിടെ നിന്നും തിരികെ ഓട്ടോയില്‍ വരുമ്പോഴാണ് യുവാക്കള്‍ സ്ത്രീയെ അപമാനിച്ചത്. ഇവരെ തട്ടിക്കൊണ്ട് പോയതായും പരാതിയില്‍ പറയുന്നു

അക്രമികളില്‍ നിന്നും മോചിതയായ ശേഷം വീണ്ടും പൊലീസ് സ്റ്റേഷനില്‍ എത്തി യുവതി പരാതി നല്‍കി. 2013 ജൂലൈ 19 നാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കുന്നത്. 37 കാരിയായ യുവതിയുടെ ഭര്‍ത്താവും അന്ധനാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+