Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉച്ചഭക്ഷണ ദുരന്തം പ്രധാനഅധ്യാപിക ഇപ്പോഴും ഒളിവില്‍

പട്‌ന: ബിഹാറിലെ ചപ്രയില്‍ ഉച്ചഭക്ഷണം കഴിച്ച് സ്‌കൂള്‍ കുട്ടികള്‍ മരിയ്ക്കാനിടയായ സാഹചര്യത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയെ കുറ്റപ്പെടുത്തി റിപ്പോര്‍ട്ട്. ഇവര്‍ക്കെതരിരെ കേസ് എടുത്തിട്ടുണ്ട്. സരന്‍ ജില്ലാ കമ്മീഷണര്‍ , ഡി ഐജി എന്നിവരുള്‍പ്പെട്ട ഉന്നത സംഘമാണ്‌ കേസ് അന്വേഷിയ്ക്കുന്നത്.

Food Poison

ജൂലൈ 16 ന് ചപ്രയിലെ ഗണ്ഡമന്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച് 23 കുട്ടികള്‍ മരിച്ചു. പലരും ഇപ്പോഴും ആശുപത്രിയിലാണ്. വീണ്ടും മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്വേഷണ സംഘം ഗ്രാമത്തിലെത്തി നാട്ടുകാരില്‍ നിന്ന് മൊഴിയെടുത്തു. എന്നാല്‍ കുറ്റാരോപിതയായ പ്രധാന അധ്യാപിക മീന ദേവിയും ഭര്‍ത്താവ് അര്‍ജുന്‍ റായിയും ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഇവരുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു. മീനാദേവിയുടെ വീടിന് ചുറ്റും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മീനാ കുമാരിയാണ് ഭര്‍ത്താവിന്റെ കടയില്‍ നിന്നും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള എണ്ണ വാങ്ങിയത്. ഇതിലാണ് കീടനാശിനിയുടെ അംശം കലര്‍ന്നാതായി സംശയിക്കുന്നത്. മീനയേയും ഭര്‍ത്താവിനേയും അറ്‌സറ്റ് ചെയ്താല്‍ മാത്രമേ കേസിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിയ്ക്കുകയുള്ളൂ. ബീഹറിലെ പല സ്‌കൂളുകളിലും കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ ഭയക്കുന്നതായാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+