കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുകയിലഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് പൂര്‍ണനിരോധനം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് സുപ്രീം കോടതി പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. നേരിട്ട് പുകയില ഉത്പന്നങ്ങള്‍ കാണിക്കാതെയുള്ള തരം പരസ്യങ്ങളും ഇനിമുതല്‍ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്.

ഇത്തരം പരസ്യങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് 2006 ബോബെ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന് ഇതോടെ നിയമ സാധുതയില്ലാതായി. പുകയില മാഫിയയുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സര്‍ക്കാരിന് യാതൊരു ചിന്തയുമില്ലെന്നും കോടതി വിമര്‍ശിച്ചു.

No Smoking

പുകയില ഉത്പന്നങ്ങളുടെ പരസ്യവും, അതിന്റെ വില്‍പനയും ഉത്പാദനവും ഒക്കെ നിയന്ത്രിക്കുന്നതിന് 2005 ല്‍ കൊണ്ടുവന്ന നിയമത്തിലെ ചില വകുപ്പുകള്‍ക്കെതിരെ 2006 ല്‍ ആണ് പുകയില ഉത്പാദകര്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തത്. പരോക്ഷമായ പരസ്യങ്ങളേയും മേല്‍പ്പറഞ്ഞ നിയമം നിരോധിച്ചിരുന്നു. എന്നാല്‍ ഈ കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹാജരായില്ല. തുടര്‍ന്നാണ് അവര്‍ക്ക് ഇടക്കാല ഉത്തരവ് നേടാനായത്.

പിന്നീട് ഹെല്‍ത്ത് ഫോര്‍ മിഷന്‍ എന്ന സംഘടനയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ പോയത്. 2013 ജനുവരിയില്‍ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ജസ്റ്റിസ് ജിഎസ് സിംഗ്വിയും ജസ്റ്റിസ് വി ഗോപാല ഗൗഡയും ചേര്‍ന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

പുകയില കമ്പനികള്‍ പരോക്ഷമായ പരസ്യങ്ങളിലൂടെ കൂടുതല്‍ ആളുകളെ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹെല്‍ത്ത് ഫോര്‍ മിഷന്‍ നല്‍കിയ അപ്പീലില്‍ പറയുന്നുണ്ട്. പുകയില കമ്പനികള്‍ അവരുടെ തന്നെ മറ്റ് ഉത്പന്നങ്ങളിലൂടെ കുട്ടികളെ അടക്കം ലക്ഷ്യമിടുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

English summary
The Supreme Court on Monday banned surrogate advertisement of tobacco products by lifting a seven-year-old interim order of the Bombay high court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X