ചീഫ് വിപ്പ് പദവി രാജി വയ്ക്കാന്‍ ജോര്‍ജ് തയ്യാര്‍

നേതാവ് കെഎം മാണിയെയാണ് അറിയിച്ചത്. ഇത് സംബന്ധിച്ച തീരമാനമെടുക്കാന്‍ ഇരുവരും ബുധനാഴ്ച കൂടിക്കാഴ്ച നടത്തും.
സോളാര്‍ കേസില്‍ ഹൈക്കോടതി സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവച്ച് ഒഴിയുന്നതാണ് നല്ലതെന്നും താനായിരുന്നെങ്കില്‍ രാജിവച്ച് ഒഴിയുമായിരുന്നെന്നും ജോര്‍ജ് പ്രതികരിച്ചിരുന്നു. മാധ്യമങ്ങള്‍ പറയുന്നത് കേട്ട് രാജിവയ്ക്കില്ലെന്ന മുഖ്യ മന്ത്രിയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്ന പിസി ജോര്‍ജ്.
പ്രസ്താവന വിവാദമാവുകയും കെഎം മാണി ഇതിനെ തള്ളിപ്പറയുകയും ചെയ്തതോടെയാണ് ചീഫ് വിപ്പ് പദവി ഒഴിയാം എന്ന നിലപാടിലേക്ക് പിസി ജോര്‍ജ് എത്തിയത്. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ജോര്‍ജ് നടത്തി വരുന്ന വിവാദ പ്രസ്താവനകള്‍ അടിക്കടി മുന്നണിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്ന് മാണി തന്നെ ഇക്കാര്യം ജോര്‍ജിനെ അറിയിച്ചിരുന്നു. ഈ ഘട്ടത്തില്‍ ഒരാഴ്ച മുമ്പ് തന്നെ താന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നെന്ന് ജോര്‍ജ് വിശദീകരിക്കുന്നു.
അതേ സമയം, പിസി ജോര്‍ജ് സര്‍ക്കാര്‍ ചീഫ് വിപ്പ് പദവി രാജിവയ്‌ക്കേണ്ടതില്ലെന്ന് കെഎം മാണി പ്രതികരിച്ചു. അത്തരമൊരു സാഹചര്യം ഇപ്പോഴില്ല. എന്നാല്‍ അന്തിമ തീരുമാനം കോണ്‍ഗ്രസിന്റെ നിലപാട് അറിഞ്ഞ ശേഷമായിരിക്കുമെന്നും മാണി അറിയിച്ചു. അതിനിടെ പിസി ജോര്‍ജ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു.












Click it and Unblock the Notifications