മന്ത്രിസഭയിലേയ്ക്കില്ലെന്ന് മുരളീധരന്‍

മന്ത്രിയാകാന്‍ ആഗ്രഹമില്ലെന്നും താന്‍ മന്ത്രിയാകുന്നതിനെ തടയാന്‍ ശ്രമിച്ചവരോട് നന്ദിയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. മന്ത്രിയാകണോയെന്നകാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണെന്നും മുരളി പറഞ്ഞു.
ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ മന്ത്രിയാകുമോയെന്ന ചോദ്യത്തിന് മന്ത്രിയാകാന്‍ പറ്റിയ വേറെ എത്രയോ പേരുണ്ടെന്നും തന്നെ ഒഴിവാക്കണമെന്നുമായിരുന്നു മുരളിയുടെ മറുപടി.
കെ കരുണാകരന്‍ രണ്ടു തവണ മുഖ്യമന്ത്രി പദത്തില്‍ നിന്നും രാജി വെച്ചത് വെറുതെയായെന്നും ഇപ്പോഴത്തെ സാഹചര്യമായിരുന്നെങ്കില്‍ കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജി വെക്കേണ്ടി വരുമായിരുന്നില്ലെന്നുമുള്‍പ്പെടെ സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മുരളീധരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തിനു കാരണമായിരുന്നു.












Click it and Unblock the Notifications