മദനി മോചനം ആവശ്യപ്പെട്ട് ബിജെപിയ്ക്ക് നേരെ വധഭീഷണി
India
oi-Athira
By Meera Balan
ചെന്നൈ: അബ്ദുള്‍ നാസര്‍ മദനിയെ ജയിനല്‍ മോചിതനാക്കിയില്ലെങ്കില്‍ 12 ബിജെപി നേതാക്കളെ വധിയ്ക്കുമെന്ന് ഭീഷണികത്ത്. ബിജെപിയുടെ കോയമ്പത്തൂരിലെ പാര്‍ട്ടി ഓഫീസില്‍ ലഭിച്ച ഭീഷണിക്കത്തില്‍ 12 സംഘപരിവാര്‍ നേതാക്കള്‍ക്ക് നേരെ വധഭീഷണി ഉള്ളതായി പറയുന്നു. ഈ ഒരു സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിനോട് പൊലീസ് കാവല്‍ ഉള്‍പ്പടെയുള്ളവ തേടാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പൊന്‍ രാധാകൃഷ്ണന്‍ ആലോചിയ്ക്കുന്നത്. 12 നേതാക്കള്‍ക്കും സുരക്ഷ നല്‍കാന്‍ ആവശ്യപ്പെടാനാണ് ബിജെപിയുടെ തീരുമാനം.
തമിഴ്‌നാട്ടില്‍ ബിജെപി നേതാക്കള്‍ അടിയ്ക്കടി കൊല്ലപ്പെടുന്നത് പതിവായിരിയ്ക്കുകയാണ്. മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതിന് വേണ്ടി സര്‍ക്കാരിനെ വെല്ലുവിളിയ്ക്കുകയാണ് ഇത്തരം കൊലപാതകങ്ങളിലൂടെ അക്രമികളെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഓഫീസിലേക്ക് ലഭിച്ച കത്ത് തമിഴ്‌നാട് സര്‍ക്കാരിനും, പൊലീസിനും, മത സൗഹാര്‍ദ്ദത്തിനും നേരെയുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീഷണി കത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും എത്രയും പെട്ടന്ന അവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യമുണ്ട്. പാര്‍ട്ടി നേതാക്കളുടെ സുരക്ഷ ശക്തമാക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു. പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ വിട്ട് നല്‍കണമെന്ന ആവശ്യമാണ് കത്തില്‍ പറയുന്നത്. ജൂലൈയില്‍ തന്നെ രണ്ട് പ്രമുഖ ബിജെപി നേതാക്കളാണ് തമിഴ്‌നാട്ടില്‍ കൊല്ലപ്പെടുന്നത്.
The letter, received yesterday, had stated that the 12 leaders would be killed if their demand for immediate release of Kerala-based PDP leader Abdul Nassar Madani, an accused in the 2008 Bangalore serial bomb blasts, was not met immediately.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.