Get Updates
Get notified of breaking news, exclusive insights, and must-see stories!

പോക്കറ്റ് മണിക്ക് വേണ്ടി മുത്തച്ഛനെ ആക്രമിച്ചു

ചെന്നൈ: പോക്കറ്റ് മണി നല്‍കാത്തതിന് യുവാവ് മുത്തച്ഛനേയും മുത്തശ്ശിയേയും ആക്രമിച്ചു. കാഞ്ചീപുരത്ത് 2013 ജൂലായ് 31 നാണ് സംഭവം.

23 വയസ്സുകാരനായ പാര്‍ത്ഥിബന്‍ എന്ന ഓട്ടോ ഡ്രൈവറാണ് ഈ അതിക്രമം കാണിച്ചത്. പണം കൊടുക്കാത്തതിനാല്‍ ഇയാള്‍ മുത്തച്ഛനേയും മുത്തശ്ശിയേയും കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ ശ്രീനിവാസനേ(76)യും ഭാര്യ രമണി(68)യേയും ഉടന്‍ കാഞ്ചീപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഇവരെ ചെന്നെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേരും ഇപ്പോള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.

പാര്‍ത്ഥിബന്‍ താമസിക്കുന്ന നഗരത്തിന്റെ അടുത്തുതന്നെയാണ് മുത്തച്ഛനും മുത്തശ്ശിയും താമസിക്കുന്നത്. പോക്കറ്റ് മണി വാങ്ങാന്‍ ഇയാള്‍ ഇടക്കിടെ ഇവിടെ വരാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പണം ചോദിച്ചപ്പോള്‍ മുത്തച്ഛന്‍ കൊടുക്കാന്‍ വിസ്സതിച്ചു. പ്രകോപിതനായ പാര്‍ത്ഥിബന്‍ കത്തിയെടുത്ത് മുത്തച്ഛനേയും മുത്തശ്ശിയേയും കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ശ്രീനിവാസന്റേയും രമണിയുടേയും കരച്ചില്‍ കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും പാര്‍ത്ഥിബന്‍ ഓടി രക്ഷപ്പെട്ടിരുന്നു. ശരീരത്തില്‍ നിന്ന് ഒരുപാട് രക്തം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇരുവരും ആസുപത്രിയിലെത്തിയതെന്ന് ഡോക്ടര്‍മാര്‍ പോലീസിനോട് പറഞ്ഞു. ബോധം വന്നതിന് ശേഷം ശ്രീനിവാസന്‍ പാര്‍ത്ഥിബനെതിരായി പോലീസില്‍ പരാതി നല്‍കി. ഇയാളെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+