കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റസൂലിനെ കളിപ്പിക്കണം: കാശ്മീര്‍ മുഖ്യമന്ത്രി

Google Oneindia Malayalam News

മുംബൈ: പര്‍വേസ് റസൂലിന് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം നല്‍കണമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. സിംബാംബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമാണെങ്കിലും ആദ്യ നാല് കളികളിലും റസൂലിന് കളത്തിലിറങ്ങാന്‍ പറ്റിയിട്ടില്ല. ഇതില്‍ നിരാശനായാണ് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തന്നെ അഭ്യര്‍ത്ഥനയുമായി നേരിട്ട് രംഗത്തെത്തിയത്.

ഇന്ത്യന്‍ ടീമിലെത്തിയ ആദ്യത്തെ കാശ്മീരി ക്രിക്കറ്റ് താരമാണ് ഓഫ് സ്പിന്നര്‍ പര്‍വ്വേസ് റസൂല്‍. ഐ പി എല്ലില്‍ പുനെ വാരിയേഴ്‌സിന്റെ താരമാണ് പര്‍വേസ് റസൂല്‍. സിംബാംബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം ആദ്യ നാല് മത്സരങ്ങളും ജയിച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.

rasool

ഈ അവസരത്തിലാണ് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റസൂലിനായി ട്വിറ്ററിലൂടെ അഭ്യര്‍ത്ഥന നടത്തിയത്. റസൂലിന് കളിക്കാനാവാത്തതില്‍ കടുത്ത നിരാശയുണ്ട്. ബി സി സി ഐ റസൂലിന് കഴിവ് തെളിയിക്കാന്‍ വേണ്ടി ഒരു അവസരം നല്‍കൂ എന്നായിരുന്നു ക്രിക്കറ്റ് ആരാധകന്‍ കൂടിയായ ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ പര്‍വ്വേസ് റസൂലിന് സാധിച്ചില്ല. അഞ്ചാം മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ റസൂലിന് സ്ഥാനം ലഭിച്ചില്ല. പരമ്പരയില്‍ ്ഇതുവരെ കളിക്കാത്ത അജിന്‍ക്യ രഹാനെയും കഴിഞ്ഞ മത്സരത്തില്‍ വിശ്രമം കിട്ടിയ ശിഖര്‍ ധവാനും ടീമിലെത്തി. രോഹിത് ശര്‍മ, അമ്പാട്ടി റായിഡു എന്നിവരെ ഒഴിവാക്കി.

English summary
Disappointed at Pervez Rasool's non-inclusion in the playing XI of Indian cricket team in the ongoing Zimbabwe tour, Jammu and Kashmir Chief Minister Omar Abdullah today said BCCI should give him a chance to prove himself.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X