Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം തിരികെ നല്‍കാമെന്ന് സരിതയുടെ ഫോണ്‍ വന്നു?

Saritha S Nair
തിരുവനന്തപുരം: ടീം സോളാറിന്റെ പേരില്‍ സരിത എസ് നായര്‍ തട്ടിയ പണം ഇടപാടുകാര്‍ക്ക് തിരികെ നല്‍കാം എന്ന് സരിത ജയിലില്‍ നിന്ന് അറിയിച്ചതായി റിപ്പോര്‍ട്ട്. ജയില്‍ ഫോണില്‍ നിന്ന് ഇടപാടുകാരുമായി സംസാരിച്ചാണ് പത്ത് ദിവസത്തിനകം പണം തിരികെ നല്‍കാം എന്നറിയിച്ചത്. സരിതയുടെ അമ്മയും ഇടപാടുകാരുമായി ഇക്കാര്യം സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

സരിത സ്വന്തം കൈപ്പടയില്‍ എഴുതിയ ഡയറിയില്‍ 2,07,80,000 രൂപയാണ് ഇടപാടുകരില്‍ നിന്ന് നേരിട്ട് വാങ്ങിയതായുള്ളത്. ഇതില്‍ അഞ്ച് പേര്‍ക്ക് പലപ്പോഴായി 35 ലക്ഷത്തോളം രൂപ നല്‍കിയെന്നും ശേഷിക്കുന്നവര്‍ക്ക് 1.85 കോടിയോളം രൂപ തിരികെ നല്‍കുമെന്നുമാണ് സരിതയുടെ വാഗ്ദാനം. കോടതിയില്‍ നല്‍കിയ പരാതിയില്‍ നിന്ന് ഉന്നതരെ ഒഴിവാക്കിയതിന് ലഭിച്ച പ്രതിഫലം കൊണ്ടാണ് സരതി ബാദ്ധ്യതകള്‍ വീട്ടുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ ആരോപിക്കുന്നു,

സരിത കോടതിയില്‍ മൊഴി എഴുതി നല്‍കുനതിന് മുമ്പ് അട്ടക്കുളങ്ങര ജയിലില്‍ ലഹരി വിരുദ്ധ കൗണ്‍സിലര്‍ എന്ന പേരില്‍ അവരെ സന്ദര്‍ശിച്ച മൂന്നംഗ സംഘത്തിന് മൊഴിമാറ്റത്തില്‍ പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ഈ മൂന്നംഗ സംഘം സരിതയുടെ ബാദ്ധ്യത ഏറ്റെടുക്കാമെന്ന് ഉറപ്പുനല്‍കിയെന്നും എന്നാല്‍ സരിത വിശ്വാസമില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ അമ്മയുമായി സംസാരിച്ചെന്നും കേരളാകൗമുദി റിപ്പോര്‍ട്ട് ചെയ്തു.

സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും അറിഞ്ഞു കൊണ്ടാണ് ജയിലില്‍ കൂടിക്കാഴ്ച്ച നടത്തിയതെന്നും എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ ജയില്‍ രേഖകളിലില്ലെന്നും പറയപ്പെടുന്നു. കൗണ്‍സിലറെന്ന പേരില്‍ സരിതയെ കാണാന്‍ വന്നയാളെ മൊബെയില്‍ ഫോണുമായി അകത്തേക്ക് കടക്കാന്‍ അനുവദിച്ചെന്നും ഒരുമണിക്കൂറോളം സരിതയുമായി കൗണ്‍സിലര്‍ സംസാരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+