കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷണി: അമേരിക്കന്‍ എംബസ്സികള്‍ അടച്ചു

  • By Soorya Chandran
Google Oneindia Malayalam News

വാഷിങ്ടണ്‍: മുസ്ലീം രാജ്യങ്ങളിലെ 19 ഇടങ്ങളിലായുള്ള അമേരിക്കന്‍ നയതന്ത്ര കേന്ദ്രങ്ങള്‍ തത്കാലത്തേക്ക് അടക്കാന്‍ തീരുമാനം. ഒരു മുന്‍കരുതല്‍ നടപടിയായാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതിനെ വിശദീകരിച്ചത്.പുതിയ ഒരു ആക്രമണ ഭീഷണി ഉള്ളതുകൊണ്ടല്ല എബംസികളും കോണ്‍സുലേറ്റുകളും അടക്കുന്നതെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് വക്താവ് ജെന്‍ സാകി പറഞ്ഞു.

എന്നാല്‍ വന്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളാണ് അമേരിക്കയെ ഇത്തരമൊരു നടപടിയിലേക്ക് തള്ളവിടുന്നത് എന്നാണ് സൂചന.

American Flag

ഈജിപ്ത്, ജോര്‍ദാന്‍, ലിബിയ, യെമന്‍, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലെ നയതന്ത്ര കേന്ദ്രങ്ങള്‍ 2013 ആഗസ്റ്റ് 10 വരെ അടച്ചിടും. അമേരിക്കന്‍ എംബസികള്‍ക്ക് നേരെയോ പൗരന്‍മാര്‍ക്ക് നേരെയോ അല്‍ ഖ്വയ്ദയുടെ ആക്രമണം ഉണ്ടാകാന്‍ ഇടയുണ്ടെന്നും മുന്‍കരുതലുകള്‍ എടുക്കണമെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീഷണി നേരിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞ ആഴ്ച തന്നെ ആവശ്യപ്പെട്ടിരുന്നു.

ഏതാണ്ട് 22 അമേരിക്കന്‍ നയതന്ത്ര കേന്ദ്രങ്ങളാണ് ഇതുവരെ അടച്ചിട്ടിരിക്കുന്നത്. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ഭീഷണിയാണ് അമേരിക്ക നേരിടാനൊരുങ്ങുന്നത് എന്നാണ് വിവരം. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ തീവ്രവാദആക്രമണ ഭീഷണിയാണ് ഇപ്പോള്‍ ഉള്ളതെന്ന് സെനറ്റര്‍ സാക്‌സ്ബി കാംബ്ലിസ് പറയുന്നു.

വിവധ രാജ്യങ്ങളില്‍ ജയില്‍ തകര്‍ത്ത് തീവ്രവാദികള്‍ രക്ഷപ്പെട്ട സംഭവത്തിന് പിന്നില്‍ അല്‍ ഖ്വയ്ദയാണെന്ന് ഇന്റര്‍പോളും വ്യക്തമാക്കിയിട്ടുണ്ട്. ഈ വിവരവും സുരക്ഷാ നടപടികള്‍ കര്‍ശനമാക്കാന്‍ അമേരിക്കയെ നിര്‍ബന്ധിക്കുന്നുണ്ട്.

English summary
U.S. diplomatic posts in 19 cities in the Muslim world will be closed at least through the end of this week, the State Department said on Sunday, citing “an abundance of caution.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X