കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷിനെ എതിര്‍ത്ത ദളിത്എഴുത്തുകാരന്‍ അറസ്റ്റില്‍

  • By Meera Balan
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ തിരിയുന്നവരെ അതിശക്തമായി നേരിടുന്നു. ദളിത് സാഹിത്യകാരനെയാണ് ഇത്തവണ പൊലീസ് അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. സര്‍ക്കാരിനെതിരെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജൂലൈ 29 നാണ് ഇയാള്‍ സര്‍ക്കാരിനെതിരെ ഫേസ് ബുക്കില്‍ പരാമര്‍ശം ഉന്നയിച്ചത്. രാംപൂരില്‍ ഒരു പഴയ മദ്രസ തകര്‍ത്തു. തടയാന്‍ വന്ന മദ്രസയിലെ പ്രധാന അധ്യാപകനെ അറസ്റ്റ് ചെയ്തു.ഈ നടപടിക്കെതിരെ ഒരു ഉദ്യോഗസ്ഥനെപ്പോലും സസ്‌പെന്‍ഡ് ചെയ്യാന്‍ അഖിലേഷ് യാദവിന് കഴിഞ്ഞില്ലെന്നും എന്തിനേറെ ആസാം ഖാന്‍ ഭരിയ്ക്കുന്ന ഈ ജില്ലയില്‍ ദൈവത്തിന് പൊലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് എഴുത്തുകാരന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.

Akhilesh, Yadav

ആഗസ്റ്റ് 6 നാണ് കന്‍വാള്‍ ഭാരതി എന്ന എഴുത്തുകാരനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് പിന്നീട് ജാമ്യം അനുവദിച്ചു. ആസാം ഖാന്റെ സഹായിയായ ഷഫാഖ്വത്ത് ഷാനു ഖാന്‍ ആണ് ഭാരതിയ്‌ക്കെതിരെ പരാതി നല്‍കിയത്. ഭാരതി തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത് പോലെ പള്ളി ആരും പൊളിച്ചിട്ടില്ലെന്ന് രാംപൂര്‍ എസ് പി ഉമേഷ് കുമാര്‍ സിംഗ് പറഞ്ഞു. അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് ദൈവത്തിന് പോലും ആസാം ഖാനെ തടയാന്‍ കഴിയില്ല എന്ന് പരാമര്‍ശത്തിനാണെന്ന് പൊലീസ് പറഞ്ഞു. ഈ വാക്കുകളിലൂടെ മതവികാരത്തെ വ്രണപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചതെന്നും പൊലീസ്.

അദ്ദേഹം രണ്ടാമത്തെ പോസ്റ്റില്‍ (ആഗസ്റ്റ് 2) ല്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം തന്നെയുണ്ട്.ദുര്‍ഗയുടെ വിഷയത്തില്‍ ഭാരതി സര്‍ക്കാരിനെ വിമര്‍ശിച്ചു. മാത്രമല്ല മന്ത്രിമാരെ ചെകുത്താന്‍മാര്‍ എന്ന് പരാമര്‍ശിയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ച ഇദ്ദേഹത്തെ സ്വന്തം വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിനെ വസ്ത്രം മാറാന്‍ പോലും അനുവദിയ്ക്കാതെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഭാരതിയ്ക്ക് അനുകൂലമായി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഒട്ടേറെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. സമാജ് വാദി പാര്‍ട്ടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ ഉയര്‍ന്ന് വരുന്നുത്.

English summary
The UP government waded into another controversy over the Durga Shakti Nagpal case on Tuesday when police hurriedly arrested a dalit writer in Rampur for a Facebook post criticizing the administration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X