പരേഡിനു പകരം മീറ്റ്, പോപ്പുലര്‍ഫ്രണ്ടിന്റെ തന്ത്രം
കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സമാന്തരമായി ആഘോഷിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കങ്ങള്‍ക്ക് തുടര്‍ച്ചയായി തിരിച്ചടിയേറ്റതിനെ തുടര്‍ന്ന് സംഘടന പുതിയ തന്ത്രവുമായി രംഗത്ത്. ആഗസ്ത് 15ന് ഫ്രീഡം പരേഡിനു പകരം ഫ്രീഡം മീറ്റുകള്‍ സംഘടിപ്പിക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ദേശാഭിമാനവികാരവും സ്വാതന്ത്ര്യബോധവും ജനഹൃദയങ്ങളില്‍ ജ്വലിപ്പിച്ചു നിര്‍ത്തുകയാണ് മീറ്റിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കിലും ഈ നീക്കത്തെ ഏറെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. യൂണിഫോം പരേഡിനും മാസ് ഡ്രില്ലിനും ഏര്‍പ്പെടുത്തിയ നിരോധനം പരിപാടിയുടെ പേര് മാറ്റുന്നതിലൂടെ മറികടക്കാനാകുമെന്നാണ് സംഘടന കരുതുന്നത്.

മീറ്റിനിടെ ഇത്തരത്തിലുള്ള ശക്തിപ്രകടനങ്ങള്‍ നടന്നാല്‍ അതിനെ എങ്ങനെ മറികടക്കാനാകുമെന്നതും ഉത്തരം കിട്ടാത്ത ചോദ്യമാണ്. സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ എല്ലാവര്‍ക്കും തുല്യാവകാശമുണ്ടെങ്കിലും പോപ്പുലര്‍ ഫ്രണ്ട് പോലെ 'തീവ്രവാദ നിലപാടുകളുള്ള' ഒരു സംഘടന പരേഡ് നടത്തുന്നത് ക്രമസമാധാനപ്രശ്‌നമുണ്ടാക്കുമെന്ന നിലപാടാണ് മുന്‍ കാല സര്‍ക്കാറുകള്‍ കൈകൊണ്ടിരുന്നത്. കോടതിഈ തീരുമാനത്തെ അംഗീകരിക്കുയും ചെയ്തിരുന്നു.
തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയ എന്‍ഡിഎഫിന്റെ നേതാക്കള്‍ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിനും ചുക്കാന്‍ പിടിയ്ക്കുന്നത്. എസ്ഡിപിഐ എന്ന പാര്‍ട്ടി രൂപീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് രാഷ്ട്രീയരംഗത്തും സജീവമായിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷവിഭാഗങ്ങളുടെയും പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തീവ്ര മുസ്ലീം നിലപാടുകളാണ് പാര്‍ട്ടിയ്ക്കുള്ളത്.












Click it and Unblock the Notifications