കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് റെയില്‍വേ വക ഓണം ടൂര്‍ പാക്കേജ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരളീയര്‍ക്ക് ഓണാഘോഷത്തിന് ഇത്തവണ റെയില്‍വേയുടെ വക ഓണം ടൂര്‍ പാക്കേജും. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം (ഐആര്‍സിടിസി) ആണ് ടൂര്‍ പാക്കേജ് ഒരുക്കിയിരിക്കുന്നത്.

കശ്മീരിലേക്കും ഹിമാചല്‍ പ്രദേശിലേക്കുമാണ് റെയില്‍ മാര്‍ഗ്ഗമുള്ള വിനോദ സഞ്ചാര പാക്കേജ്. ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് തുടങ്ങുന്ന ഒരു ഓണം ടൂര്‍ പാക്കേജിന് റെയില്‍വേ മുന്‍കയ്യെടുക്കുന്നത്.

14 ദിവസത്തെ ടൂര്‍ പാക്കേജാണ് അവതരിപ്പിക്കുന്നത്. 2013 സെപ്റ്റംബര്‍ 14 നാണ് യാത്ര തുടങ്ങുക. ടിക്കറ്റ് നിരക്കനുസരിച്ച് നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ബജറ്റ്, സ്റ്റാന്‍ഡാര്‍ഡ്, കംഫര്‍ട്ട്, ഡീലക്‌സ് എന്നിങ്ങനെയാണ് വിഭാഗങ്ങള്‍.

IRCTC Logo

ഷിംല, കുളു, മണാലി എന്നീ സ്ഥലങ്ങള്‍ ഈ പാക്കേജിന്റെ പരിധിയില്‍ വരില്ല. എന്നാല്‍ ദില്ലി, ആഗ്ര, അമൃത്സര്‍ എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന, ലീവ് ട്രാവല്‍ അലവന്‍സ് ലഭിക്കുന്ന ഉദ്യോഗസ്ഥരാണ് പാക്കേജിന്റെ ലക്ഷ്യം.

ബജറ്റ്, സ്റ്റാന്‍ഡാര്‍ഡ് വിഭാഗം തിരഞ്ഞെടുക്കുന്നവര്‍ക്ക് സെക്കന്‍ഡ് ക്ലാസ്സ് സ്ലീപ്പര്‍ കോച്ചുകളിലായിരിക്കും യാത്ര. കംഫര്‍ട്ട്, ഡീലക്‌സ് വിഭാഗക്കാര്‍ക്ക് ട്രീ ടയര്‍ എസിയിലും സൗകര്യമൊരുക്കും. വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ ലഭ്യമാകൂ. ഇത് എല്ലാ വിഭാഗക്കാര്‍ക്കും ഒരു പോലെ ആയിരിക്കും. എന്നാല്‍ കംഫര്‍ട്ട്, ഡീലക്‌സ് യാത്രക്കാര്‍ക്ക് പ്രത്യേകമായി വൈകുന്നേരം ചായയും പലഹാരവും ഉണ്ടാകും.

മലയാളികള്‍ക്കായി മട്ട അരികൊണ്ടുണ്ടാക്കിയ ഉച്ചഭക്ഷണം ആകും നല്‍കുക. ബജറ്റ്, സ്റ്റാന്‍ഡാര്‍ഡ് ടിക്കറ്റ് ഉടമകള്‍ക്ക് നോണ്‍ എസിയില്‍ പ്രാദേശിക യാത്രക്കുള്ള സൗകര്യവും റെയില്‍വേ ഒരുക്കും. തിരുവന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്ന ട്രെയിനിന് ചെന്നൈയിലും വിജയവാഡയിലും മാത്രമേ സ്റ്റോപ്പ് ഉണ്ടാകു.

English summary
An exclusive train tour is being launched for the Onam festival to Kas­hmir and Himachal Pradesh by IRCTC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X