കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിനൊപ്പം കിടക്കരുത്: സിഖ് യുവതിയോട് കോടതി

Google Oneindia Malayalam News

ലണ്ടന്‍: മാനസികാരോഗ്യമില്ലാത്ത ഭര്‍ത്താവിനൊപ്പം കിടക്കുന്നതില്‍ നിന്നും ഇന്ത്യക്കാരിയായ സിഖ് യുവതിയെ ബ്രീട്ടീഷ് കോടതി വിലക്കി. ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കാനുള്ള ശേഷി ഭര്‍ത്താവിനില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിലക്ക്. വിധി ലംഘിച്ച് ഭര്‍ത്താവിനൊപ്പം ബന്ധത്തിലേര്‍പ്പെട്ടാല്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ഇവര്‍ക്ക് കോടതി മുന്നറിയിപ്പ് നല്‍കി.

ഇവരുടെ വിവാഹം നിയമപരമാണ് എന്നതില്‍ കോടതിക്ക് സംശയമില്ല. എന്നാല്‍ ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കാനുളള കഴിവ് ഭര്‍ത്താവിന് ഇല്ല. അതുകൊണ്ട് കൊണ്ട് ഇത്തരത്തിലൊരു ബന്ധപ്പെടലുണ്ടായാല്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കേണ്ടിവരും - ബര്‍മിംഗ്ഹാമിലെ സുരക്ഷാ കോടതി ജഡ്ജി ഹോള്‍മാന്‍ പറഞ്ഞു. ഇതാദ്യമായാണ് രാജ്യത്ത് ഇത്തരത്തില്‍ ഒരു വിധി ഉണ്ടാകുന്നത്.

Britain Flag

വിവാഹത്തിന് സമ്മതം നല്‍കാന്‍ യുവാവിന് ശേഷിയില്ലാത്തതിനാല്‍ വിവാഹബന്ധം തന്നെ അസാധുവാക്കണമെന്ന് സാന്‍ഡ്വെല്‍ മെട്രോപൊളിറ്റന്‍ കൗണ്‍സിലാണ് കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ യുവതിയുടെ അപേക്ഷ പരിഗണിച്ച കോടതി വിവാഹബന്ധം അസാധുവാക്കേണ്ടതില്ല എന്ന് കോടതി കണ്ടെത്തി.

ഇത്തരത്തില്‍ ഒരു വിവാഹബന്ധത്തിന് സാധുത നല്‍കുന്നത് ബ്രിട്ടനില്‍ ആദ്യമായാണ്. ഇന്ത്യാക്കാരിയായ സിഖ് യുവതിയോട് അനുകമ്പ പ്രകടിപ്പിച്ചാണ് ഈ ബന്ധത്തിന് കോടതി അംഗീകാരം കൊടുത്തത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കഴിവ് വിവാഹബന്ധത്തില്‍ നിര്‍ബന്ധം പിടിക്കേണ്ടതില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കുട്ടിക്കാലം മുതലുള്ള അസുഖത്തില്‍ നിന്നും യുവാവ് മുക്തനാകാനുള്ള സാധ്യതയും കോടതി തള്ളിക്കളഞ്ഞു.

English summary
Indian woman who had an arranged marriage with a mentally disabled British Sikh man has been warned that she faces life in prison if she were to sleep with her husband.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X