കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യന്‍റെ കാന്തിക മണ്ഡലത്തില്‍ ഗതിമാറ്റം

  • By Meera Balan
Google Oneindia Malayalam News

വാഷിംഗ്ടണ്‍: സൂര്യന്റെ കാന്തിക മണ്ഡലത്തിന് ധ്രുവമാറ്റം സംഭവിയ്ക്കുന്നതായി ശാസ്ത്രജ്ഞര്‍.രണ്ട് , മൂന്ന് മാസത്തിനകം സൂര്യന്റെ രണ്ട് കാന്തിക ധ്രുവങ്ങളും പരസ്പരം മാറുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാറ്റം സൗരയൂഥത്തെ മൊത്തത്തില്‍ ബാധിയ്ക്കും. കാലാവസ്ഥാവ്യതിയാനം, കൊടുങ്കാറ്റുുകള്‍, കൃത്രിമ ഉപഗ്രഹങ്ങളുടെ നാശം എന്നിവ സൂര്യന്റെ കാന്തിക ഗതിമാറ്റം മൂലം സംഭവിയ്ക്കാം. 11 വര്‍ഷങ്ങള്‍ കൂടുന്പോഴാണ് സൂര്യന്റെ കാന്തികമണ്ഡലം മാറുന്നത്.

Sun

ധ്രുവമാറ്റ പ്രക്രിയ ഇതിനോടകം തന്നെ സൂര്യനില്‍ ആരംഭിച്ച് കഴിഞ്ഞു. ഭൂമിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകില്ലെന്ന് ശാസ്ത്രജ്ഞര്‍. നാസയുടെ പിന്തുണയോടെ പ്രവര്‍ത്തിയ്ക്കുന്ന സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഗതിമാറ്റം സംബന്ധിച്ച വിവരം പുറത്ത് വിട്ടിരിയ്ക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ മൂന്നോ നാലോ മാസത്തിനകം സൂര്യന്റെ കാന്തികമണ്ഡലം പൂര്‍ണമായും മാറുമെന്ന് സ്റ്റാന്‍ഫഡിലെ വില്‍കോക്‌സ് സോളാര്‍ ഒഒബ്‌സര്‍വേറ്ററി മേധാവി ടോഡ് ഹോക്‌സ്മാന്‍ അറിയിച്ചു. 1976 മുതല്‍ സൂര്യന്റെ കാന്തിക സ്വഭാവത്തെ നിരീക്ഷിയ്ക്കുന്ന ഒബ്‌സര്‍വേറ്ററിയാണ് വില്‍കോക്‌സ്. 11 വര്‍ഷം കൂടുമ്പോള്‍ സൂര്യന്റെ കാന്തി മണ്ഡലം പൂജ്യത്തിലാകും അതിന് ശേഷം എതിര്‍ദിശയില്‍ ശക്തിയാര്‍ജ്ജിയ്ക്കുുകയും ചെയ്യുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.

English summary
The Sun's magnetic field is expected to flip by 180-degrees in the next three to four months which could lead to changes in climate, storms and even disrupt satellites, scientists have warned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X