കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രമ്യ ടെസ്റ്റ്ട്യൂബ് ശിശു'; ജനതാദളിന് നോട്ടീസ്

Google Oneindia Malayalam News

മാണ്ഡ്യ: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കന്നഡ നായികയുമായ രമ്യയെ ടെസ്റ്റ് ട്യൂബ് ശിശു എന്ന് വിളിച്ച ജനതാദള്‍ നേതാവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വനിതാ സ്ഥാനാര്‍ത്ഥിയെ പിതൃത്വത്തെച്ചൊല്ലി അപമാനിച്ചതിനെതിരെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.

രമ്യയെ അപമാനിച്ചു എന്നുപറഞ്ഞ് കോണ്‍ഗ്രസ് നല്‍കിയ പരാതിയിന്മേലാണ് ജില്ലാ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാണ്ഡ്യയിലെ ജനതാദള്‍ നേതാവായ എം ശ്രീനിവാസന് നോട്ടീസ് അയച്ചത്. അച്ഛന്‍ ആരാണ് എന്ന് പോലും അറിയാത്ത ഒരാളാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി എന്നായിരുന്നു എം ശ്രീനിവാസന്റെ പരാമര്‍ശം. രമ്യയുടെ വളര്‍ത്തച്ഛന്‍ മരിച്ച് ഏതാനും ദിവസങ്ങള്‍ക്കിടെയായിരുന്നു ജനതാദള്‍ നേതാവിന്റെ ക്രൂരപരാമര്‍ശം.

ramya

കോണ്‍ഗ്രസ് വളര്‍ത്തിയെടുത്ത ടെസ്റ്റ് ട്യൂബ് ശിശുവാണ് രമ്യ എന്നും മുന്‍ ജനതാദള്‍ എം എല്‍ എ ശ്രീനിവാസന്‍ പരിഹസിച്ചു. വിവിധ സ്ത്രീ സംഘടനകളും രാഷ്ട്രീയകക്ഷികളും പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നു. സംഭവം വിവാദമായതോടെ തന്റെ പരാമര്‍ശങ്ങളില്‍ ശ്രീനിവാസന്‍ ഖേദം പ്രകടിപ്പിച്ചു.

എന്നാല്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയ ശ്രീനിവാസനെ സംരക്ഷിക്കാനും പിന്തുണ നല്‍കാനും ജനതാദളില്‍ ആളുകളുണ്ട് എന്നതാണ് ഏറെ അത്ഭുതം. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകനായ എച്ച് ഡി രേവണ്ണയാണ് ശ്രീനിവാസനെ പിന്തുണച്ച് രംഗത്തുവന്നവരിലെ പ്രമുഖന്‍. നാമനിര്‍ദ്ദേശ പത്രികയില്‍ രമ്യ വിവരങ്ങള്‍ വെളിപ്പെടുത്താത്തതാണ് ശ്രീനിവാസന്റെ പ്രസ്താവനയ്ക്ക് കാരണം എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം.

English summary
Election Commission issued a show-cause notice to the former Janata Dal (S) MLA M. Srinivas for making intemperate remarks on the parentage of actor-turned-politician Ramya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X