അതിര്‍ത്തി തര്‍ക്കം: യുവാവിനെ കുത്തികൊന്നു

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മുനീറിന്റെയും മുരുകന്റെയും കുടുംബങ്ങള്‍ തമ്മില്‍ കാലങ്ങളായുള്ള അതിര്‍ത്തി തര്‍ക്കമാണ് കൊലപാതകത്തിന് പിന്നില്‍. ഞാറാഴ്ച വൈകിട്ട് മുരുകന്‍ യാതൊരു പ്രകോപനവും കൂടാതെ മുനീറിന്റെ വീട്ടില്‍ കയറി അമ്മയെയും സഹോദരനെയും മര്‍ദ്ദിച്ചിരുന്നു. പരിക്കേറ്റ ഇരുവരെയും തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
രാത്രി ചെമ്മീന്‍ കെട്ടിലെ ജീവനക്കാരനായ മുനീര്‍ ജോലിയും കഴിഞ്ഞ് വീട്ടിലേക്കെത്തിയപ്പോള്‍ മുരുകന്‍ അയാളെയും മര്‍ദ്ദിച്ചു. വൈകിട്ടത്തെ സംഭവത്തിന്റെ തുടര്‍ച്ചയാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇയാള്‍ മുനീറിനെ വലിച്ചിഴച്ച് സ്വന്തം വീട്ടില്‍ കൊണ്ടു പോകുകയും നെഞ്ചില്‍ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. കുറ്റം മുനീറിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ വീട്ടുമുറ്റത്തുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ ചില്ലും പ്രതി തച്ചുടച്ചു.
അതിനിടയില്‍ മുനീറിനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ സുഹൃത്ത് ഉണ്ണിയെയും മുരുകനും കൂട്ടാളികളും തല്ലിതാഴെയിട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് മുരുകനെയും സഹോദരനെയും അറസ്റ്റ് ചെയ്തു. കേസിലുള്‍പ്പെട്ട മറ്റ് രണ്ട് പ്രതികളെ പിടിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.












Click it and Unblock the Notifications